Sunday, May 5, 2024
HomeKeralaപോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനം ഉണ്ടാവരുത്, കെ റെയില്‍ പ്രതിഷേധങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന്...

പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനം ഉണ്ടാവരുത്, കെ റെയില്‍ പ്രതിഷേധങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് ഡിജിപി

തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിജിപി അനില്‍കാന്ത്.

പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനം ഉണ്ടാവരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കെ റെയിലിനെതിരെയുള്ള സമരങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ജനക്കൂട്ടങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരും പോലീസും നന്നേ പാടുപെടുന്നുമുണ്ട്. വലതുപക്ഷ പാര്‍ട്ടികള്‍ എല്ലാം തന്നെ കെ റെയില്‍ സമരത്തെ അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പോലീസിന്റെ പണി ഇരട്ടിയായി. കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരത മാധ്യമങ്ങള്‍ വഴി കണ്ടതോടെയാണ് പോലീസുകാര്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം.

‘പോലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ബോധവത്കരണം നടത്തുകയാണ് വേണ്ടത്. സംയമനത്തോടെ പ്രശ്നം കൈകാര്യം ചെയ്യണം’, ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular