Sunday, May 5, 2024
HomeIndiaമൃതദേഹം ചുമലിലെടുത്ത് വനിത എസ്‌ഐ; വനമേഖലയിലൂടെ നടന്നത് അഞ്ച് കിലോമീറ്റര്‍

മൃതദേഹം ചുമലിലെടുത്ത് വനിത എസ്‌ഐ; വനമേഖലയിലൂടെ നടന്നത് അഞ്ച് കിലോമീറ്റര്‍

പ്രകാശം: മൃതദേഹം തോളില്‍ ചുമന്ന് വനിത എസ്.ഐ നടന്നത് അഞ്ച് കിലോമിറ്റര്‍. ആന്ധ്രപ്രദേശിലെ ഹാജിപുരം ഗ്രാമത്തിലെ വനമേഖലയില്‍ കണ്ടെത്തിയ അഴുകിയ മൃതദേഹം പുറത്തെത്തിക്കാന്‍ ആരും തയ്യാറാകാതെ വന്നതോടെയാണ് മുളയില്‍ കെട്ടിയ മൃതദേഹം എസ്‌ഐ തോളില്‍ ചുമന്നത്.പ്രദേശവാസികളാണ് വനത്തില്‍ ജീര്‍ണിച്ച അവസ്ഥയില്‍ മൃതദേഹം കണ്ടെത്തിയത്.
വിവരമറിയിച്ചതോടെ സിഐ പാപ്പാറാവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മൃതദേഹം പുറത്തെത്തിക്കാന്‍ സംഘം സഹായം അഭ്യര്‍ഥിച്ചെങ്കിലും ഗ്രാമവാസികള്‍ വിസമ്മതിക്കുകയായിരുന്നു.തുടര്‍ന്നാണ് ഹനുമന്തുണിപ്പാട് എസ്‌ഐ കൃഷ്‌ണ പാവനി ദൗത്യം ഏറ്റെടുത്തത്. തുണിയില്‍ പൊതിഞ്ഞ് ഡോളി രൂപത്തില്‍ മുളയില്‍ക്കെട്ടിയ മൃതദേഹം സഹപ്രവര്‍ത്തകനൊപ്പം വനിത എസ്‌ഐ തോളില്‍ ചുമന്നു. വനത്തിലൂടെ അഞ്ച് കിലോമീറ്ററാണ് എസ്‌ഐ കൃഷ്‌ണ പാവനി മൃതദേഹവുമായി നടന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular