Sunday, May 5, 2024
HomeKeralaനഗരത്തില്‍ സാമൂഹികവിരുദ്ധരുടെ വിളയാട്ടം; യുവാവിന് കുത്തേറ്റു

നഗരത്തില്‍ സാമൂഹികവിരുദ്ധരുടെ വിളയാട്ടം; യുവാവിന് കുത്തേറ്റു

കൊച്ചി: നഗരത്തില്‍ രാത്രികളില്‍ സാമൂഹികവിരുദ്ധരുടെ വിളയാട്ടം. കഴിഞ്ഞ ദിവസം രാത്രി എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം മദ്യപിച്ചെത്തിയ ആള്‍ യുവാവിനെ കുത്തിവീഴ്ത്തി.

പെരുമ്ബാവൂര്‍ ചോലാമറ്റം തോട്ടത്തില്‍ വീട്ടില്‍ ആല്‍വിന്‍ ജോണിക്കാണ് (30) കുത്തേറ്റത്. പരിക്കേറ്റ ഇയാള്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലാണ്. പറവൂര്‍ മുനമ്ബം കവല പതിശ്ശേരി വീട്ടില്‍ രോഹിതാണ് (25) പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 11.50ഓടെ ആയിരുന്നു സംഭവം. എറണാകുളത്ത് എത്തിയ ആല്‍വിന്‍ രാത്രി റോഡരികിലുണ്ടായിരുന്ന സ്ത്രീകളുമായി സംസാരിക്കുകയായിരുന്നു. ഈ സമയം മദ്യപിച്ച്‌ സ്ഥലത്തെത്തിയ രോഹിത് ആല്‍വിനുമായി വാക്തര്‍ക്കമുണ്ടായി. ഇതിനിടെ രോഹിത് കൈയില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular