Sunday, May 5, 2024
HomeKeralaകൊച്ചി വിമാനത്താവളത്തിലെ വേനല്‍ക്കാല സമയക്രമമായി; ആഴ്ചയില്‍ 1190 സര്‍വിസ്

കൊച്ചി വിമാനത്താവളത്തിലെ വേനല്‍ക്കാല സമയക്രമമായി; ആഴ്ചയില്‍ 1190 സര്‍വിസ്

നെടുമ്ബാശ്ശേരി: ഇന്ത്യയില്‍നിന്ന് അന്താരാഷ്ട്ര സര്‍വിസുകള്‍ 27ന് തുടങ്ങുന്ന സാഹചര്യത്തില്‍ കൊച്ചിന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) വേനല്‍ക്കാല സമയപട്ടിക പ്രഖ്യാപിച്ചു.
മാര്‍ച്ച്‌ 27 മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള സര്‍വിസുകളാണ് പ്രഖ്യാപിച്ചത്. വേനല്‍ക്കാല സമയപട്ടികയില്‍ പ്രതിവാരം 1190 സര്‍വിസുണ്ട്.

ഇത് പ്രാബല്യത്തില്‍ വരുന്നതോടെ കൊച്ചിയില്‍നിന്ന് 20 വിമാനക്കമ്ബനികള്‍ രാജ്യാന്തര സര്‍വിസുകള്‍ നടത്തും. ഇതില്‍ 16 എണ്ണം വിദേശ വിമാനക്കമ്ബനികളാണ്. ഇന്ത്യന്‍ വിമാനക്കമ്ബനി ആയ ഇന്‍ഡിഗോ ആണ് രാജ്യാന്തര സര്‍വിസുകളില്‍ മുന്നില്‍. ഇന്‍ഡിഗോക്ക് ആഴ്ചയില്‍ 42 പുറപ്പെടല്‍ സര്‍വിസുണ്ടാകും. എയര്‍ ഇന്ത്യ എക്സ്പ്രസ് -38, എയര്‍ ഏഷ്യ ബെര്‍ഹാദ് -21, ഇത്തിഹാദ് -21, എമിറേറ്റ്സ് -14, ഒമാന്‍ എയര്‍ -14, ഖത്തര്‍ എയര്‍വേസ് -14, സൗദി എയര്‍ലൈന്‍സ് -14, കുവൈത്ത് എയര്‍ 8, തായ് എയര്‍ ഏഷ്യ -4, ശ്രീലങ്കന്‍ -10, ഗള്‍ഫ് എയര്‍ -7, ഫ്ലൈ ദുബൈ -3, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് -7, സ്‌പൈസ് ജെറ്റ് -6 എന്നിങ്ങനെയാണ് പ്രമുഖ എയര്‍ലൈനുകളുടെ പ്രതിവാര പുറപ്പെടല്‍ സര്‍വിസുകള്‍. ദുബൈയിലേക്ക് മാത്രം ആഴ്ചയില്‍ 44 വിമാനങ്ങളുണ്ടാകും. അബൂദബിയിലേക്ക്‌ 42, ലണ്ടനിലേക്ക്‌ 3, ബാങ്കോക്കിലേക്ക് 4 എന്നിങ്ങനെ പ്രതിവാര സര്‍വിസുകള്‍ ഉണ്ട്‌. രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് എയര്‍ ഏഷ്യ ബെര്‍ഹാദ് ക്വാലാലംപുര്‍ സര്‍വിസ് നടത്തുന്നത്.

ആഭ്യന്തര വിമാന സര്‍വിസുകളുടെ കാര്യത്തിലും പുതിയ വേനല്‍ക്കാല സമയപട്ടികയില്‍ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ 13 നഗരങ്ങളിലേക്ക്‌ കൊച്ചിയില്‍നിന്ന് വിമാനങ്ങള്‍ ഉണ്ടാവും. ആഴ്ചയില്‍ ഡല്‍ഹിയിലേക്ക് 63, മുംബൈയിലേക്ക്‌ 55, ഹൈദരാബാദിലേക്ക് 39, ചെന്നൈയിലേക്ക് 49, ബംഗളൂരുവിലേക്ക് 79, കൊല്‍ക്കത്തയിലേക്ക് 7 എന്നിങ്ങനെ സര്‍വിസുണ്ടാവും. തിരുവനന്തപുരം, കണ്ണൂര്‍, പുണെ, മൈസൂരു, ഹൂബ്ലി, അഗത്തി, അഹ്മദാബാദ് എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വിസുണ്ടാകും.

കോവിഡിനുമുമ്ബ് പ്രതിവര്‍ഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്ത വിമാനത്താവളം ആയിരുന്നു കൊച്ചി. കോവിഡ് കാലഘട്ടത്തില്‍ സുഗമമായ യാത്ര ഉറപ്പാക്കാന്‍ സിയാല്‍ നടത്തിയ പദ്ധതികള്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതിന്‍റെ ഫലമായി കഴിഞ്ഞ വര്‍ഷം 43 ലക്ഷത്തിലധികം പേര്‍ കൊച്ചിയിലൂടെ യാത്ര ചെയ്തു. 2020നെ അപേക്ഷിച്ച്‌ 10 ലക്ഷത്തോളം യാത്രക്കാരുടെ വര്‍ധനയാണ് 2021ല്‍ ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular