Friday, May 3, 2024
HomeIndiaഅവനവനിൽ വിശ്വസിക്കുക എന്നതാണ് പെൺകുട്ടികൾ പഠിക്കേണ്ട ആദ്യപാഠം; ബിൽ ഗേറ്റ്സിന്റെ ഹീറോ

അവനവനിൽ വിശ്വസിക്കുക എന്നതാണ് പെൺകുട്ടികൾ പഠിക്കേണ്ട ആദ്യപാഠം; ബിൽ ഗേറ്റ്സിന്റെ ഹീറോ

(മൈക്രോസോഫ്ട് സ്ഥാപകനും ലോകത്തിലെ മൂന്നാമത്തെയോ നാലാമത്തെയോ  കോടീശ്വരനുമായ ബിൽ ഗേറ്റ്സ് അവതരിപ്പിച്ച ഹീറോ)

സ്കൂൾ വിദ്യാർത്ഥിയായിരിക്കെ മാസികയിൽ കണ്ടൊരു ചിത്രമാണ് മലയാളിയായ സുധ വർഗീസിന്റെ ജീവിതം മാറ്റിമറിച്ചത്. ബിഹാറിലെ റോഡരികിലുള്ള  ഒരു കുടിലിന്റെ ചിത്രമായിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ചില കുടുംബങ്ങൾ താമസിക്കുന്നത് ഇവിടെയാണെന്ന അടിക്കുറിപ്പോടെയുള്ള ആ ചിത്രം അവളുടെ  കെടുത്തി. സമ്പന്നമായ ഒരു കുടുംബത്തിൽ വളർന്ന സുധയ്ക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത  സാഹചര്യങ്ങളിലാണ് ആ പാവങ്ങൾ ജീവിച്ചിരുന്നത്. അത്തരക്കാരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചെങ്കിലും കുടുംബം ആ പദ്ധതികളെ പിന്തുണച്ചില്ല. പക്ഷേ വിട്ടുകൊടുക്കാൻ അവൾ ഒരുക്കമായിരുന്നില്ല.

കത്തോലിക്കാ സന്യാസിനിയായി, ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ സുധ തീരുമാനമെടുത്തത് അങ്ങനെയാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം, തനിക്ക് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന ചിന്തയിൽ സുധ വർഗീസ് ബിഹാറിലേക്ക് വണ്ടികയറി.

അവിടെ താമസിച്ചിരുന്ന മുസഹർ എന്ന വിഭാഗത്തിന്റെ പ്രശ്നങ്ങൾ സുധ അടുത്തറിഞ്ഞു. മുസഹർ എന്ന വാക്കിനർത്ഥം “എലിയെ തിന്നുന്നവർ” എന്നാണ്. ഇന്ത്യയിൽ മുൻപ് പ്രാബല്യത്തിലുണ്ടായിരുന്ന ജാതി വ്യവസ്ഥയിൽ അവരെ ‘തൊട്ടുകൂടാത്തവർ’ ആയാണ് കണ്ടിരുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത ഇക്കൂട്ടരുടെ ഉപജീവനമാർഗം കൃഷിയാണ്. മിക്കവർക്കും സ്‌കൂളിൽ പോകാൻ അവസരമുണ്ടായിരുന്നില്ല.

സുധ ആ ഗ്രാമത്തിൽ താമസിച്ച് മുസഹർ വിഭാഗത്തിന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്ത്രീകളിലും പെൺകുട്ടികളിലുമായിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.  വിവേചനത്തിനും അക്രമത്തിനും ഇരകളാകുന്ന അവരുടെ അവകാശങ്ങൾക്കായി അവൾ പോരാടി. ശുദ്ധജലം ലഭ്യമാക്കുന്നതിനും ഉയർന്ന കൂലി ചോദിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും സുധ ശ്രമിച്ചുകൊണ്ടേയിരുന്നു.

“ചിന്താഗതികൾ മാറ്റുന്നത് ഒരിക്കലും എളുപ്പമല്ല. ഓർമ്മ ഉറയ്ക്കുമ്പോൾ മുതൽ ‘നിങ്ങൾ ആരുമല്ല’ എന്നുകേട്ടാണ് മുസഹർ വർഗക്കാർ വളരുന്നത്. മനസ്സിൽ ആ വിശ്വാസം ഊട്ടിയുറപ്പിക്കപ്പെടുന്നതോടെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹമായി അവർ സ്വയം നിലകൊള്ളും. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള അവകാശങ്ങളെക്കുറിച്ച് അവർക്ക് അവബോധമില്ല.

പ്രായപൂർത്തിയായ സ്ത്രീകളുമായി പ്രവർത്തിക്കുന്നതുപോലെ  പെൺകുട്ടികളുമായി പ്രവർത്തിക്കാൻ പ്രയാസമാണ്.  യഥാർത്ഥത്തിൽ തങ്ങൾ ആരാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന സ്കൂളിലെ വിദ്യാഭ്യാസം അവർക്ക് അനിവാര്യമാണെന്ന് തോന്നി. അങ്ങനെ ഒരു സ്കൂൾ ഇല്ലാത്തതുകൊണ്ട് ഞാൻ തന്നെ അത് തുടങ്ങി.  “പ്രചോദനം” എന്ന അർത്ഥത്തിൽ ‘പ്രേരണ’ എന്നാണ് സ്‌കൂളിന്  പേരിട്ടത്.

എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്നതായിരുന്നില്ല ഞാൻ തുടങ്ങിയ സ്‌കൂളിന്റെ ലക്‌ഷ്യം. അവരെ കഴിവുറ്റവരാക്കി തീർക്കുന്നതിനാണ് പ്രാധാന്യം നൽകിയത്. വായന, എഴുത്ത്, ഗണിതം, ചരിത്രം, ശാസ്ത്രം, യോഗ, ഡ്രോയിംഗ്, പെയിന്റിംഗ്, സംഗീതം,സ്പോർട്സ്  എന്നിവയും ഇവിടെ നിന്ന് പഠിക്കാം. തങ്ങൾക്കുവേണ്ടി നിലകൊള്ളാനും ആത്മവിശ്വാസമുള്ളവരാകാനും വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കരാട്ടെയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികളിൽ ചിലർ ജപ്പാനിൽ നടന്ന ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ പോലും പങ്കെടുത്തിട്ടുണ്ട്. ‘ഓൾ റൌണ്ട്’ വികസനമാണ് ഉദ്ദേശിക്കുന്നത്. എഞ്ചിനീയർ, ടീച്ചർ, ഡോക്ടർ എന്നിങ്ങനെ കാലെടുത്തുവയ്ക്കുന്ന ഏത് മേഖലയിലും ശോഭിക്കാനുള്ള കഴിവ് ഈ പെൺകുട്ടികളിൽ ഞാൻ കാണുന്നു. അവരിൽ മോഹത്തിന്റെ ഒരു വിത്ത് പാകുകയേ വേണ്ടൂ. അത് താനേ മുളച്ച് ഫലം നൽകും. അവരുടെ മുന്നേറ്റത്തിനായി എന്നാൽ കഴിയുന്നതെല്ലാം ചെയ്യാനാണ് ശ്രമിച്ചുവരുന്നത്. ഞങ്ങളുടെ പ്രോഗ്രാമിൽ നിന്ന് 5,000-ത്തിലധികം പെൺകുട്ടികൾ ബിരുദം നേടിയിട്ടുണ്ട്.” സുധ വിശദീകരിച്ചു.

കോവിഡ്-19 സമയത്ത്, ഇന്ത്യയിലെ എല്ലാ സ്കൂളുകളെയും പോലെ ‘പ്രേരണയും’ മാസങ്ങളോളം അടച്ചിട്ടു. പല പെൺകുട്ടികൾക്കും മൊബൈൽ ഫോണുകൾ ലഭ്യമല്ലെങ്കിലും ഓൺലൈൻ ക്ലാസുകളിലൂടെ സുധയും മറ്റ് അധ്യാപികരും തങ്ങളാൽ കഴിയുന്നിടത്തോളം അവരുമായി ബന്ധം നിലനിർത്താൻ ശ്രമിച്ചു. ഈ വർഷം വ്യക്തിഗത പഠനം പുനരാരംഭിക്കുന്ന പ്രക്രിയയിലാണ് അവർ.

ബിഹാറിലെ ഈ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം, സാക്ഷരത, തൊഴിൽ പരിശീലനം, ആരോഗ്യ സംരക്ഷണം, ജീവിത നൈപുണ്യങ്ങൾ എന്നിവ നൽകുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായ നാരി ഗുഞ്ജനും  (“സ്ത്രീ ശബ്ദം”) സുധ നടത്തുന്നു.

മുസഹർ  സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്താൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പല കുടുംബങ്ങളും ഇപ്പോഴും ദാരിദ്ര്യത്തിലാണ്.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്വാതന്ത്ര്യമാണ് സുധയുടെ  സ്വപ്നം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular