Monday, May 6, 2024
HomeUSAജോസഫ് മോനിഷ് പട്ടേലിനു ഡൊക്കുമെന്ററി വിഭാഗത്തില്‍ ഓസ്‌കര്‍

ജോസഫ് മോനിഷ് പട്ടേലിനു ഡൊക്കുമെന്ററി വിഭാഗത്തില്‍ ഓസ്‌കര്‍

ലൊസ് ഏഞ്ചലസ്: ജോസഫ് മോനിഷ് പട്ടേലുംഡേവിഡ് ഡൈനര്‍സ്റ്റൈനും റോബര്‍ട്ട് ഫൈവോലന്റും നിര്‍മ്മിച്ച്അഹ്മിര്‍ ‘ക്വസ്റ്റ്ലോവ്’ തോംസണ്‍ സംവിധാനം ചെയ്ത ‘സമ്മര്‍ ഓഫ് സോള്‍ (ഓര്‍ വെന്‍ ദി രെവലുഷന്‍ കുഡ് നോട്ട് ബെ ടെലിവൈസ്ഡ്)ഡോക്യുമെന്ററി ഫീച്ചര്‍ ഓസ്‌കാര്‍ പുരസ്‌കാരം നേടി.

ഓസ്‌കാര്‍ നേടുന്ന ആദ്യ പട്ടേല്‍ എന്ന് മോനിഷ് പട്‌റ്റേള്‍ ഇന്‍സ്റ്റഗ്രാമില്‍ വിശേഷിപ്പിച്ചു.

1969-ല്‍ ന്യു യോര്‍ക്കില്‍ കറുതവര്‍ കൂടുതലായി താമസിക്കുന്ന ഹാര്‍ലഠ് നടന്ന ഹാര്‍ലം കള്‍ചറല്‍ ഫെസ്റ്റിനെപ്റ്റിയുള്ളതാന്‍ ഡോക്കുമെന്ററി. മൗണ്ട് മോറിസ് പാര്‍ക്കില്‍ നടന്ന ഫെസ്റ്റിവല്‍ ആറാഴ്ച നീണ്ടുനിന്നു. സ്റ്റീവി വണ്ടര്‍, മഹലിയ ജാക്സണ്‍, നീന സിമോണ്‍, ഗ്ലാഡിസ് നൈറ്റ്, ദി പിപ്സ് എന്നിവരെപ്പോലുള്ള വമ്പന്‍ താരങ്ങള്‍ പങ്കെടുത്തു. ആഫ്രിക്കന്‍-അമേരിക്കന്‍ സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെആഘോഷമായിരുന്നു ഈ ഉത്സവം. എന്നിട്ടും അത്പോപ്പ് സംസ്‌കാര ചരിത്രത്തില്‍ വലിയ ശ്രദ്ധ ആകര്‍ഷിക്കുന്നില്ല. അത്എന്തുകൊണ്ടെന്ന് കണ്ടെത്താനാണ് ഡോക്യുമെന്ററി ശ്രമിക്കുന്നത്.

മ്യൂസിക് ജേണലിസ്റ്റായി തന്റെ കരിയര്‍ ആരംഭിച്ചമോനിഷ് പട്ടേള്‍ എംടിവി ന്യൂസ് ആന്‍ഡ് ഡോക്സ്, വൈസ് മീഡിയ, ദി ഫേഡര്‍, വെവോ എന്നിവയ്ക്കായി ടീവി കണ്ടന്റ്നിര്‍മ്മിച്ച് സംവിധാനംചെയ്തു. ബാഫ്റ്റ അവാര്‍ഡിനു നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ക്രിട്ടിക്ക് അവാര്‍ഡ് ജേതാവുമാണ്.

തന്റെ പിതാവ് യുഎസില്‍ ബിരുദ വിദ്യാര്‍ത്ഥിയായി ആണ് എത്തിയതെന്നു പട്ടേല്‍ നേരത്തെ പറഞ്ഞു.വളര്‍ന്നത് കാലിഫോര്‍ണിയയിലെ ബേ ഏരിയയിലാണ്. അദ്ദേഹം പിന്നീട് യുസി ഡേവിസിലെ കോളേജില്‍ ചേര്‍ന്നു. കാമ്പസ് റേഡിയോ സ്റ്റേഷനില്‍തന്റെ കഴിവുകള്‍ വികസിപ്പിച്ചു

പട്ടേലെന്ന നിലയില്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍, അതേ വിഭാഗത്തില്‍ മല്‍സരരംഗത്തുണ്ടായിരുന്ന മലയാളിറിന്റു തോമസും സുഷ്മിത് ഘോഷും ചേര്‍ന്ന് സംവിധാനം ചെയ്ത ഇന്ത്യന്‍ ഡോക്യുമെന്ററി, ‘റൈറ്റിംഗ് വിത്ത് ഫയര്‍’നേട്ടമൊന്നും ഉണ്ടാക്കത്തത് നിരാശയായി.

ദളിത് വനിതകല്‍ 2002 മുതല്‍ നടത്തുന്ന’ഖബര്‍ ലഹരി’ എന്ന പത്രത്തെക്കുറിച്ചുള്ള തോമസിന്റെയും ഘോഷിന്റെയും ആദ്യ ഫീച്ചര്‍ ഡോക്യുമെന്ററിയായിരുന്നു അത്. ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ചിത്രകൂടില്‍ നിന്ന് പുറഠിറക്കുന്ന ഇത്ഇന്ത്യയിലെ ഏക ഗ്രാമീണ പത്രമാണ്.

അച്ചടിയില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള ‘ഖബര്‍ ലഹരി’യുടെ മാറ്റത്തെ ഡോക്യുമെന്ററി പകര്‍ത്തുന്നു. പത്രത്തിന്റെ ചീഫ് റിപ്പോര്‍ട്ടര്‍ മീരയുംപത്രപ്രവര്‍ത്തകരും എങ്ങനെയാണ് പാരമ്പര്യങ്ങള്‍ ലംഘിക്കുന്നതെന്നും , ഇന്ത്യയിലെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ സ്വന്തം വീടുകളുടെ പരിധിക്കുള്ളില്‍ നിന്ന്, പുരുഷാധിപത്യ സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്തും അധികാരം പുനര്‍ നിര്‍വചിച്ചും, പ്രാദേശിക പോലീസ് സേനയുടെ കഴിവുകേട് അന്വേഷിക്കുന്നതിലൂടെയും ശക്തരാകുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് പുനര്‍ നിര്‍വചിക്കുന്നു. ജാതി, ലിംഗ അതിക്രമങ്ങള്‍ക്ക് ഇരയായവരുടെഒപ്പം നില്‍ക്കുന്നു.

ഈ വിഭാഗത്തില്‍ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ആദ്യസ്വതന്ത്ര നിര്‍മ്മാണമായിരുന്നു ചിത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular