Wednesday, May 8, 2024
HomeAsia'പ്രതിപക്ഷം ഇച്ഛിച്ചതും, ഇമ്രാന്‍ കല്‍പ്പിച്ചതും'; കൃത്യമായി ആസൂത്രണം ചെയ്ത കളി; രാജ്യദ്രോഹം തിരിച്ചടിയുണ്ടാകും; ഒന്നിലും പങ്കില്ലെന്ന്...

‘പ്രതിപക്ഷം ഇച്ഛിച്ചതും, ഇമ്രാന്‍ കല്‍പ്പിച്ചതും’; കൃത്യമായി ആസൂത്രണം ചെയ്ത കളി; രാജ്യദ്രോഹം തിരിച്ചടിയുണ്ടാകും; ഒന്നിലും പങ്കില്ലെന്ന് കരസേന

ഇസ്ലാമബാദ്: രാജ്യത്തെ കടുത്ത സാമ്ബത്തിക പ്രതിസന്ധിക്ക് ഉത്തരവാദി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണെന്ന് ചൂണ്ടിക്കാട്ടി, ഇമ്രാനെതിരെ വന്‍ നീക്കങ്ങള്‍ നടന്നുവരികയായിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല പാകിസ്ഥാന്‍ ആരു ഭരിക്കണമെന്ന് നിശ്ചയിക്കുന്ന സൈന്യവും മതതീവ്രവാദ സംഘടനകളും ഇമ്രാനെതിരെ തിരിഞ്ഞിരുന്നു. ഇമ്രാന്‍ രാജിവയ്ക്കണമെന്ന് കരസേനാ മേധാവി ജനറല്‍ ബജ്‌വ കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തു.

ഇമ്രാനെതിരെ ജനരോഷവും ശക്തമാണ്. സാമ്ബത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ രോഷം കൂടി കണ്ടറിഞ്ഞാണ് പ്രതിപക്ഷം ഇമ്രാനെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കമാരംഭിച്ചത്. സ്വന്തം പാര്‍ട്ടിയായ തെഹരിക് ഇ ഇന്‍സാഫിലും ഇമ്രാനെതിരെ പ്രതിഷേധം കത്തുന്നുണ്ടായിരുന്നു. ഇമ്രാന്റെ പാര്‍ട്ടിയിലെ 24 അംഗങ്ങളും ഒപ്പമുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി മുന്നോട്ടു നീങ്ങിയത്. 342 അംഗ സഭയില്‍ പ്രമേയം പാസാകാന്‍ 172 അംഗങ്ങളുടെ പിന്തുണവേണം. പ്രതിപക്ഷത്തിന്റെയും ഇമ്രാനുമായുള്ള സഖ്യം വിടര്‍ത്തിയ മുത്താഹിദ ക്വാമി മൂവ്‌മെന്റ് പാകിസ്ഥാന്‍ എന്ന പാര്‍ട്ടിയുടെയും ഇമ്രാന്റെ പാര്‍ട്ടിയിലെ 24 അംഗങ്ങളുടെയും പിന്തുണ ലഭിച്ചതോടെ തങ്ങള്‍ക്ക് 178 അംഗങ്ങളുടെ പിന്തുണയുണ്ടെന്നും അവിശ്വാസം പാസാകുമെന്നും പ്രതിപക്ഷം ഉറപ്പുപറഞ്ഞിരുന്നു.

പ്രതിപക്ഷത്തിന്റെ വാദം ശരിയാണെന്നാണ് ഇന്നലത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. പ്രതിപക്ഷ വിജയം ഉറപ്പാണെന്നായിരുന്നു മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതും. അവിശ്വാസം വോട്ടിനിടും മുന്‍പ് ഇമ്രാന്‍ രാജിവയ്ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തള്ളിയ ഇമ്രാന്‍ താന്‍ രാജിവയ്ക്കില്ലെന്നും അവിശ്വാസം നേരിടുമെന്നുമാണ് കഴിഞ്ഞ രാത്രി വരെ പറഞ്ഞിരുന്നതും.പക്ഷെ ഇന്നലെ സഭ ചേര്‍ന്നപ്പോള്‍ ഇമ്രാന്‍ എത്തിയില്ല. കൃത്യമായി ആസൂത്രണം ചെയ്ത കാര്യങ്ങളായിരുന്നു സംഭവിച്ചത്. സഭ ചേര്‍ന്നയുടന്‍ ഇമ്രാനോട് വലിയ അടുപ്പമുള്ള ഡെപ്യൂട്ടി സ്പീക്കറായിരുന്നു അധ്യക്ഷ സ്ഥാനത്ത്. അദ്ദേഹം അവിശ്വാസം അസാധുവെന്ന് പ്രഖ്യാപിച്ച്‌ തള്ളി.

സഭയില്‍ ഇത്തരം നാടകങ്ങള്‍ നടക്കുമ്ബോള്‍ ഇമ്രാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സഭ പിരിച്ചുവിട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇമ്രാന്റെ പ്രഖ്യാപനം വന്ന് വൈകാതെ പ്രസിഡന്റ് അത് അംഗീകരിച്ചു. സഭ പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്യാന്‍ ഇമ്രാന് ഭൂരിപക്ഷം വേണം. അതില്ലാത്ത പ്രധാനമന്ത്രിക്ക് എങ്ങനെ അത് സാധിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

ദേശീയ അസംബ്ലി പിരിച്ചുവിട്ടതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ മേധാവി മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കര്‍ പറഞ്ഞു.

സഭ പിരിച്ചുവിട്ട നടപടി രാജ്യദ്രോഹമെന്ന് പ്രതിപക്ഷ നേതാവ് ഷബാസ് ഷെരീഫ്. ഇതിന് വലിയ പ്രത്യാഘാതമുണ്ടാകും. രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് നടന്നത്. സുപ്രീംകോടതി ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്നാണ് കരുതുന്നത്, അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular