Thursday, May 2, 2024
HomeUSAന്യൂജേഴ്സി ബോർഡ് ഓഫ് മെഡിക്കൽ എക്സാമിനേഴ്‌സ് ബോർഡിലേക്ക് ഡോ. നിമിഷ ശുക്ല

ന്യൂജേഴ്സി ബോർഡ് ഓഫ് മെഡിക്കൽ എക്സാമിനേഴ്‌സ് ബോർഡിലേക്ക് ഡോ. നിമിഷ ശുക്ല

ന്യൂജേഴ്സി: ന്യൂജേഴ്സി സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ എക്സാമിനേഴ്‌സിലേക്ക് ഇന്ത്യൻ അമേരിക്കൻ ഡോ.  നിമിഷ ശുക്ല നിയമിതയായി. ഗവർണർ ഫിൽ മർഫിയാണ് ശുക്ലയെ നിയമിച്ചത്. ഇതാദ്യമായാണ് മർഫിയുടെ ഭരണത്തിന് കീഴിൽ ഒരു ഇന്ത്യൻ ഫിസിഷ്യൻ എത്തുന്നത്. ന്യൂജേഴ്‌സിയിലെ പൊതുജനങ്ങളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് ബോർഡ് ഓഫ് മെഡിക്കൽ എക്‌സാമിനേഴ്‌സിനുള്ളത്. ഫിസിഷ്യൻമാർക്ക് പുറമേ, നിരവധി അനുബന്ധ ആരോഗ്യ ദാതാക്കളുടെ മേൽനോട്ടത്തിന്റെ ഉത്തരവാദിത്തവും  ബോർഡിനാണ്.

ന്യൂജേഴ്‌സിയിൽ മൾട്ടി-ലൊക്കേഷൻ പീഡിയാട്രിക് പ്രാക്ടീസുകൾ കൈകാര്യം ചെയ്യുന്ന ശുക്ല, സുനി ഡൗൺസ്‌റ്റേറ്റ് മെഡിക്കൽ സെന്റർ കോളേജ് ഓഫ് മെഡിസിനിൽ ചീഫ് റസിഡന്റ് ആയിരുന്നു. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിച്ചിട്ടുമുണ്ട്.

ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ വൈവിധ്യവും ഡിജിറ്റൽ ശാക്തീകരണവും സംബന്ധിച്ച ഉപദേശക സമിതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മെട്രോപൊളിറ്റൻ ന്യൂയോർക്ക് ഏരിയ റേഡിയോ സ്റ്റേഷൻ ഏറ്റെടുത്തതിന്റെ ഫലമായി ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ വനിതാ ബ്രോഡ്കാസ്റ്ററുമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular