Sunday, May 5, 2024
HomeIndiaനിലവില്‍ ബുമ്രയെക്കാള്‍ അപകടകാരി ഈ പാക് പേസര്‍; ഇയാളുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നുകൊണ്ടിരിയ്‌ക്കുന്നു, പ്രശംസയുമായി മുന്‍...

നിലവില്‍ ബുമ്രയെക്കാള്‍ അപകടകാരി ഈ പാക് പേസര്‍; ഇയാളുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നുകൊണ്ടിരിയ്‌ക്കുന്നു, പ്രശംസയുമായി മുന്‍ താരം

ഇസ്‌ലാമാബാദ്: ഐ.സി.സിയുടെ 2021ലെ മികച്ച ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയ താരമാണ് പാകിസ്ഥാന്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി.

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ പേസ് ബൗളറാണ് ഇന്ത്യന്‍ താരമായ ജസ്‌പ്രീത് ബുമ്ര.

ഇപ്പോഴിതാ ഇരു ബൗളര്‍മാരെയും താരതമ്യപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് മുന്‍ പാക് താരം അക്വിബ് ജാവേദ്. 1992ല്‍ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ പാക് ടീമംഗമായ ഈ പേസര്‍ രാജ്യത്തെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങളെ താരതമ്യപ്പെടുത്തിയത്.

‘സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന പേസറാണ് ബുമ്ര. എന്നാല്‍ ഷഹീന്‍ അഫ്രീദിയുടെ അത്രയും അപകടകാരിയല്ല ഈ ഇന്ത്യന്‍ പേസര്‍. ഷഹീന്റെ കരിയര്‍ ഗ്രാഫ് ഉയരുകയാണ്. എന്നാല്‍ ബുമ്രയുടേത് ഒരേ നിലയില്‍ തന്നെ തുടരുകയാണ്. ഷഹീന്റെയത്ര അപകടകരമായ പ്രകടനം പുറത്തെടുക്കാന്‍ ബുമ്രയ്ക്കു കഴിഞ്ഞിട്ടില്ല’ – അക്വിബ് ജാവേദ് പറഞ്ഞു.

പാക് പേസര്‍ ഹാരിസ് റൗഫിനെ പുകഴ്‌ത്തിയും അക്വിബ് ജാവേദ് സംസാരിച്ചു. ലോകത്തില്‍ തന്നെ ശരാശരി ബൗളിംഗ് വേഗം ഏറ്റവും കൂടുതലുള്ള താരമായിരിക്കും ഹാരിസ് റൗഫ്. ആക്രമണോത്സുകതയിലും ഹാരിസ് മുന്നിലാണ്.

ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവരുടെ പ്രകടന മികവു കൊണ്ടാണ് സമീപകാലത്ത് പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ ഏറെ മുന്നേറ്റം കൈവരിച്ചതെന്നും ജാവേദ് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular