Friday, April 26, 2024
HomeCinemaശിവകാര്‍ത്തികേയന്‍ ചിത്രം ഡോണ്‍ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ശിവകാര്‍ത്തികേയന്‍ ചിത്രം ഡോണ്‍ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ശിവകാര്‍ത്തികേയന്‍ ചിത്രം ഡോണ്‍ മെയില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചിത്രം മെയ് 13ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുബാസ്‌കരന്‍ നിര്‍മ്മിച്ച്‌ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ആക്ഷന്‍-കോമഡി ചിത്രമാണ് ഡോണ്‍.

ശിവകാര്‍ത്തികേയന്‍ തന്റെ ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവും ആണ് . എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രക്കനി, സൂരി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും…

ആക്ഷന്‍-കോമഡി ചിത്രമായ ഡോക്ടര്‍ എന്ന ചിത്രത്തിലാണ് താരം അടുത്തിടെ അഭിനയിച്ചത്. രാകുല്‍ പ്രീത് സിംഗ്, ശരദ് കേല്‍ക്കര്‍, ഇഷ കോപ്പിക്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന സയന്‍സ് ഫിക്ഷന്‍ കോമഡി അയലാനില്‍ ആണ് താരം അടുത്തതായി അഭിനയിക്കുന്നത്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ സംഗീതം എ ആര്‍ ആണ് നിര്‍വ്വഹിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular