Monday, May 6, 2024
HomeIndiaനടിയും മാണ്ഡ്യ എംപിയുമായ സുമലത അംബരീഷ് ബിജെപിയിലേക്കെന്ന് സൂചന; അന്തിമ തീരുമാനം അമിത് ഷായുടെ സന്ദര്‍ശന...

നടിയും മാണ്ഡ്യ എംപിയുമായ സുമലത അംബരീഷ് ബിജെപിയിലേക്കെന്ന് സൂചന; അന്തിമ തീരുമാനം അമിത് ഷായുടെ സന്ദര്‍ശന വേളയില്‍

ബംഗളൂരു: പ്രശസ്ത നടിയും കര്‍ണാടക മാണ്ഡ്യയില്‍ നിന്നുള്ള എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന.

അടുത്തയാഴ്ച കേന്ദ്ര മന്ത്രി അമിത് ഷാ കര്‍ണാടക സന്ദര്‍ശനം നടത്താനിരിക്കെയാണ് ഇത്തരത്തിലുള്ള അഭ്യൂഹം പരക്കുന്നത്.

2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഒരു പ്രമുഖ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും മത്സരിക്കുകയെന്ന് ഇവര്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് അവര്‍ അന്ന് പറഞ്ഞത്. സുമലതയുമായി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.

സുമലതയുള്‍പ്പടെ നിരവധി പേര്‍ ബിജെപിയില്‍ ചേരുമെന്ന് കര്‍ണാടക മന്ത്രി ആര്‍ അശോക പറഞ്ഞു. അമിത് ഷായുടെ സന്ദര്‍ശന വേളയില്‍ ഈ കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് ബിജെപി കര്‍ണാടക നേതൃത്വം പ്രതികരിച്ചിരിക്കുന്നത്. ജെഡിഎസിന്റെ കോട്ടയായിരുന്ന മാണ്ഡ്യയില്‍ ബിജെപിയുടെ പിന്തുണയോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ സുമലത വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ 1,25,876 വോട്ടുകള്‍ക്കാണ് ഇവര്‍ തോല്‍പ്പിച്ചത്.

അതേസമയം, മാണ്ഡ്യയില്‍ സുമലത സ്വാധീനമുറപ്പിക്കുന്നതില്‍ പ്രാദേശിക ബിജെപി നേതൃത്വത്തിന് അമര്‍ഷമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മകന്‍ അഭിഷേകിനെ മത്സരിപ്പിക്കാന്‍ സുമലത പദ്ധതിയിടുന്നുണ്ടെന്നുമുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular