Friday, April 26, 2024
HomeIndiaരാഹുല്‍ ഗാന്ധി പങ്കെടുത്തത് നിശാ പാര്‍ട്ടിയെന്ന് ബിജെപി ; സുഹൃത്തിന്റെ കല്ല്യാണമെന്ന് കോണ്‍ഗ്രസ് : വീഡിയോ

രാഹുല്‍ ഗാന്ധി പങ്കെടുത്തത് നിശാ പാര്‍ട്ടിയെന്ന് ബിജെപി ; സുഹൃത്തിന്റെ കല്ല്യാണമെന്ന് കോണ്‍ഗ്രസ് : വീഡിയോ

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗ്ഗീയ സംഘര്‍ഷം നടന്നപ്പോള്‍ രാഹുല്‍ഗാന്ധി നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് ആനന്ദിക്കുകയായിരുന്നുവെന്ന ആരോപണവുമായി ബിജെപി. രാഹുല്‍ ഗാന്ധി ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന വീഡിയോയും ബിജെപി ട്വിറ്ററിലൂടെ പുറത്ത് വിട്ടു.

കാഠ്മണ്ഡുവില്‍ നടന്ന പാര്‍ട്ടിയിലെ ദൃശ്യങ്ങളാണെന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ ബിജെപി നേതാക്കള്‍ പ്രചരണം നടത്തുന്നത്. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് വീഡിയോ പങ്കുവെച്ചത്.

എന്നാല്‍ ആരോപണം കോണ്‍ഗ്രസ് തള്ളി. രാഹുല്‍ ഗാന്ധി നേപ്പാളിലെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വിശദീകരിച്ചു. നരേന്ദ്ര മോദിയെ പോലെ ക്ഷണിക്കാതെ പോയ അതിഥിയല്ല രാഹുല്‍ ഗാന്ധി. മാധ്യമ പ്രവര്‍ത്തകയായ സുഹൃത്തിന്റെ വിവാഹത്തിനാണ് അദ്ദേഹം പോയത്. ക്ഷണിച്ച വിവാഹത്തില്‍ പങ്കെടുത്തത് കുറ്റകൃത്യം പോലെയാണ് ബിജെപി ചിത്രീകരിക്കുന്നതെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular