Monday, May 6, 2024
HomeIndiaഅടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ പോലും കമീഷന്‍ കണ്ണടച്ചു; ജമ്മു-കശ്മീര്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രതിഷേധം കനക്കുന്നു; അന്തിമ...

അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ പോലും കമീഷന്‍ കണ്ണടച്ചു; ജമ്മു-കശ്മീര്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രതിഷേധം കനക്കുന്നു; അന്തിമ വിജ്ഞാപനം തള്ളി പ്രതിപക്ഷ പാര്‍ട്ടികള്‍; അടിയന്തര യോഗം തിങ്കളാഴ്‌ച്ച

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ മണ്ഡല പുനര്‍നിര്‍ണയ കമീഷന്റെ അന്തിമ വിജ്ഞാപനം തള്ളി പ്രതിപക്ഷ പാര്‍ട്ടികള്‍.

റിപ്പോര്‍ട്ട് പ്രതിഷേധാര്‍ഹവും പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് പ്രഖ്യാപിച്ച പാര്‍ട്ടികള്‍ വിഷയം ചര്‍ച്ച ചെയ്യാനായി തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ചു.

ജമ്മു ആസ്ഥാനമായ ഓള്‍ പാര്‍ട്ടീസ് യുനൈറ്റഡ് മോര്‍ച്ച (എ.പി.യു.എം), കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ്, സിപിഎം, സിപിഐ തുടങ്ങിയ സംഘടനകള്‍ വിജ്ഞാപനം തള്ളി രംഗത്തെത്തി. അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ പോലും കണ്ണടച്ച കമീഷന്‍, വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ സൗകര്യങ്ങളും അഭിലാഷങ്ങളും പൂര്‍ണമായും അവഗണിച്ചതായി എ.പി.യു.എം പ്രസ്താവനയില്‍ പറഞ്ഞു.

അതിനിടെ, നിരവധി ഗുജ്ജര്‍, ബക്കര്‍വാള്‍ സംഘടനകള്‍ ഒമ്ബത് നിയമസഭ സീറ്റുകള്‍ പട്ടികവര്‍ഗത്തിനായി സംവരണം ചെയ്തതിനെ സ്വാഗതം ചെയ്യുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുകയും ചെയ്തു. 2020 മാര്‍ച്ചില്‍ രൂപവത്കരിച്ച മണ്ഡല പുനര്‍നിര്‍ണയ കമീഷന്‍ ജമ്മു, കശ്മീര്‍ ഡിവിഷനുകളിലായി ഒമ്ബത് സീറ്റുകള്‍ പട്ടികവര്‍ഗത്തിനായി സംവരണം ചെയ്തു.

ജമ്മുവില്‍ ആറും കശ്മീരില്‍ മൂന്നും സീറ്റുകളിലാണ് സംവരണം. 90 അംഗ നിയമസഭയില്‍ ജമ്മു ഡിവിഷനില്‍ 43 അസംബ്ലി സീറ്റുകളും കശ്മീര്‍ ഡിവിഷനില്‍ 47 സീറ്റുകളും ഉള്‍പ്പെടുത്തിയ അന്തിമവിജ്ഞാപനം കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular