Thursday, May 2, 2024
HomeIndiaതൃക്കാക്കരയില്‍ ആം ആദ്മി മത്സരിക്കില്ല

തൃക്കാക്കരയില്‍ ആം ആദ്മി മത്സരിക്കില്ല

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്ന് ആം ആദ്മി പാര്‍ട്ടി തീരുമാനം. നിലവിലെ സാഹചര്യത്തില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യമില്ലെന്നും പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമാണിതെന്നും കണ്‍വീനര്‍ പി.സി.

സിറിയക് വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാക്കാനാകില്ലെന്ന കേരള ഘടകത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന തീരുമാനത്തില്‍ ആം ആദ്മി കേന്ദ്ര നേതൃത്വം എത്തിച്ചേര്‍ന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാളിന് കേരള ഘടനം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ആം ആദ്മി പാര്‍ട്ടി പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇത് പ്രതിഫലനം കേരള രാഷ്ട്രീയത്തിലും കണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംഘടനാ സംവിധാനം ദുര്‍ബലമായ തൃക്കാക്കരയില്‍ ട്വന്‍റി 20യുടെ പിന്തുണയുണ്ടെങ്കിലും ഇരുപതിനായിരത്തോളം വോട്ട് ലഭിക്കാനെ സാധ്യതയുള്ളു. ഇത് ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കേരള ഘടകം ചൂണ്ടിക്കാട്ടുന്നത്.

അതേസമം, സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയുള്ള 11 പേരുടെ പട്ടികയും കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം കൈമാറിയിരുന്നു. കൂടാതെ, കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ പ്രതിനിധി എന്‍. രാജ വ്യക്തിപരമായി ഒരാളുടെ പേരും നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular