Tuesday, May 7, 2024
HomeUSA13 വയസുള്ള മകളെ 47കാരന് വിവാഹം ചെയ്തു കൊടുത്തു; 43കാരിയായ മാതാവിന് 30 വര്‍ഷം തടവ്

13 വയസുള്ള മകളെ 47കാരന് വിവാഹം ചെയ്തു കൊടുത്തു; 43കാരിയായ മാതാവിന് 30 വര്‍ഷം തടവ്

ടെക്‌സസ്: () 13 വയസുള്ള മകളെ 47കാരന് വിവാഹം ചെയ്തു കൊടുത്തുവെന്ന പരാതിയില്‍ 43കാരിയായ മാതാവ് കുറ്റക്കാരിയാണെന്ന് കോടതി.

കഴിഞ്ഞ ദിവസമാണ് ഫോര്‍ട് ബെന്‍ഡ് കോടതി അസാധാരണ വിധി പറഞ്ഞത്. ചെറി പെയ്ടന്‍ എന്ന മാതാവിന് 30 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചതെന്ന് ഫോര്‍ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു.

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗിക ചൂഷണത്തിന് വിധേയയായ കുട്ടി ഡോക്ടറോട് പീഡനത്തെ കുറിച്ച്‌ തുറന്നു പറയുകയായിരുന്നു. ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവിനെ എല്ലാവിധത്തിലും സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞതായി കുട്ടി അറിയിച്ചു. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന മാതാവ് തന്റെ സമ്മതപ്രകാരമായിരുന്നു വിവാഹമെന്നും, അത് തന്റെ മതവിശ്വാസത്തിന്റെ ഭാഗമാണെന്നും അറിയിച്ചു.

വിവാഹത്തിന് ഒരു വര്‍ഷം മുന്‍പു തന്നെ 47കാരന്റെ ഭാര്യയായിരുന്നു പെണ്‍കുട്ടിയെന്ന് പ്രോസിക്യൂടേഴ്‌സ് കണ്ടെത്തിയിരുന്നു. ടെക്‌സസില്‍ നിയമപരമായ വിവാഹപ്രായം 18 വയസാണ്. എന്നാല്‍ ചില പ്രത്യേക നിയന്ത്രണങ്ങള്‍ക്ക് വിധേയമായി 16 വയസുള്ള കുട്ടികള്‍ക്കും വിവാഹിതരാകുന്നതിന് ടെക്‌സസ് നിയമം അനുമതി നല്‍കുന്നുണ്ട്.

ഈ സംഭവത്തില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്ത 47കാരനായ സ്റ്റീവന്‍ കാര്‍ടിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2017 ജൂണ്‍ 22 നാണ് സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular