Monday, May 6, 2024
HomeUSAമാര്‍ഗരറ്റ് താച്ചറിന്റെ പ്രതിമ സ്ഥാപിച്ച്‌ ബ്രിട്ടന്‍ : മണിക്കൂറുകള്‍ക്കകം മുട്ടയെറിഞ്ഞ് ജനങ്ങള്‍

മാര്‍ഗരറ്റ് താച്ചറിന്റെ പ്രതിമ സ്ഥാപിച്ച്‌ ബ്രിട്ടന്‍ : മണിക്കൂറുകള്‍ക്കകം മുട്ടയെറിഞ്ഞ് ജനങ്ങള്‍

ലണ്ടന്‍: ബ്രിട്ടനില്‍ സ്ഥാപിക്കപ്പെട്ട മാര്‍ഗരറ്റ് താച്ചറിന്റെ പ്രതിമയ്ക്കു ഒരാള്‍ നേരെ മുട്ടയെറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍.

മാര്‍ഗരറ്റിന്റെ ജന്മനാടായ ലണ്ടനില്‍ സ്ഥാപിക്കപ്പെട്ട പ്രതിമയ്ക്കു നേരെയാണ് മുട്ടയേറ് നടന്നത്.

ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് മാര്‍ഗരറ്റ് താച്ചര്‍. 1979-1990 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ഇവര്‍ക്ക്‌ നിരവധി എതിരാളികളും ഉണ്ടായിരുന്നു. പൊതുസദസ്സില്‍, ഒരു ചടങ്ങോടുകൂടി സ്ഥാപിക്കപ്പെട്ടാല്‍ പ്രതിമ ആക്രമിക്കപ്പെടുമെന്ന് മനസ്സിലാക്കിയ അധികാരികള്‍, ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയാണ് പ്രതിമ സ്ഥാപിച്ചത്.

നിര്‍ഭാഗ്യവശാല്‍, പ്രതിമ സ്ഥാപിക്കപ്പെട്ട മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അതുവഴി നടന്നു പോയ യുവാവ് പ്രതിമയ്ക്കു നേരെ മുട്ടയെറിഞ്ഞു. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മുട്ടയേറിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്ററില്‍ നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular