Friday, April 26, 2024
HomeIndiaടിക് ടോക് താരത്തെ ഭീകരര്‍ വെടിവച്ചുകൊന്നു; കാശ്‌മീരില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണം

ടിക് ടോക് താരത്തെ ഭീകരര്‍ വെടിവച്ചുകൊന്നു; കാശ്‌മീരില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണം

ശ്രീനഗര്‍: ടിക് ടോക് താരത്തെ ഭീകരര്‍ വെടിവച്ചുകൊന്നു. ജമ്മു കാശ്‌മീരിലെ ബുദ്‌ഗാം ജില്ലയില്‍ ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്.

പ്രശസ്ത ടിക് ടോക് ടെലിവിഷന്‍ താരം അമ്രീന്‍ ഭട്ട് (35) ആണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ലഷ്‌കര്‍- ഇ- ത്വയിബ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

അമ്രീന്‍ ഭട്ടിനെ വീട്ടില്‍വച്ചാണ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഇവരുടെ പത്തുവയസുകാരനായ അനന്തരവന്‍ ഫര്‍ഹാന്‍ സുബൈറിനും ഗുരുതരമായി പരിക്കേറ്റു. അമ്രീനിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജമ്മു കാശ്‌മീരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ചെവ്വാഴ്ച മകളെ ട്യൂഷന് കൊണ്ടുവിടാന്‍ പോയ പൊലീസുകാരന്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചിരുന്നു. സൈഫുള്ള ഖ്വാദ്രിയാണ് ശ്രീനഗറില്‍ കൊല്ലപ്പെട്ടത്. ആക്രണത്തില്‍ സൈഫുള്ളയുടെ മകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular