Sunday, May 5, 2024
HomeIndiaമോദി സര്‍ക്കാരിന് ഇന്ന് എട്ട് വയസ്; ഇന്ത്യയുടെ ഭരണം രണ്ടാം വട്ടവും ജനങ്ങള്‍ ബി ജെ...

മോദി സര്‍ക്കാരിന് ഇന്ന് എട്ട് വയസ്; ഇന്ത്യയുടെ ഭരണം രണ്ടാം വട്ടവും ജനങ്ങള്‍ ബി ജെ പിയെ ഏല്പിക്കാനുള്ള കാരണങ്ങള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി 2014 മേയ് 26 ന് കേന്ദ്ര ഭരണം ഏറ്റെടുത്ത നരേന്ദ്രമോദി സര്‍ക്കാരിന് ഇന്ന് എട്ട് വയസ്.

ആദ്യടേമില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാര്‍ 2019 ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നേരിട്ട് അധികാരം നിലനിര്‍ത്തിയത് ബി.ജെ.പി തനിച്ച്‌ ഭൂരിപക്ഷം നേടിയാണ്. 2014 നേക്കാള്‍ 21 സീറ്റ് കൂടുതല്‍ നേടി. മൊത്തം 303 സീറ്റ്.

ഗുജറാത്ത് കലാപത്തിന്റെ ദുഷ്പേരില്‍ നിന്ന് വികാസ് പുരുഷനെന്ന ദേശീയ പ്രതിഛായയും കടന്ന് രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയ ലോകനേതാവെന്ന കീര്‍ത്തിയിലാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജന്‍ധന്‍ അക്കൗണ്ട് മുതല്‍ സ്‌മാര്‍ട്ട് സിറ്റി മിഷന്‍ വരെ എത്തി നില്‍ക്കുന്ന മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ സാമ്ബത്തിക, ആരോഗ്യ, സാമൂഹ്യ സുരക്ഷാ മേഖലകളില്‍ ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നവയാണ്. ഇന്ത്യയുടെ ഭരണം രണ്ടാം വട്ടവും ജനങ്ങള്‍ മോദിയെ ഏല്പിക്കാന്‍ കാരണവും ഇത് തന്നെയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഹിന്ദുത്വ രാഷ്ട്രീയം ഫലപ്രദമായി ഉപയോഗപ്പെടുത്തിയ മോദി – ഷാ കൂട്ടുകെട്ടും,​ പാര്‍ട്ടിയും സര്‍ക്കാരും ഒരു മെയ്യായി പ്രവര്‍ത്തിച്ചതും നേട്ടമായി.

ഈ നേട്ടങ്ങള്‍ക്കെല്ലാം ഇടയിലും പൗരത്വ നിയമ സമരകാലത്തെ ഡല്‍ഹി കലാപവും കര്‍ഷക പ്രക്ഷോഭവും ഡീസല്‍ – പെട്രോള്‍ വില വര്‍ദ്ധനവും രാജ്യത്തെ വിദ്വേഷ പ്രചരണങ്ങളും ജഹാംഗീര്‍ പുരി സംഘര്‍ഷവുമൊക്കെ മോദി സര്‍ക്കാരിന്റെ പ്രയാണത്തില്‍ കരിനിഴല്‍ വീഴ്‌ത്തി.

ഇന്ന് മുതല്‍ ജൂണ്‍ 15 വരെ വന്‍ പ്രചാരണ പരിപാടികളാണ് എട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ബി.ജെ.പി സംഘടിപ്പിക്കുന്നത്. സേവ, സുശാസന്‍, ഗരീബ് കല്യാണ്‍ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുതല്‍ മന്ത്രിമാര്‍ വരെ പ്രചാരണത്തിനിറങ്ങും.

2024​ല്‍​ ​ഹാ​ട്രി​ക്,​​​ ​ബി.​ ​ജെ.​ ​പി വ​മ്ബ​ന്‍​ ​ജ​ന​സ​മ്ബ​ര്‍​ക്ക​ത്തി​ന്

ന്യൂ​ഡ​ല്‍​ഹി​:​സേ​വ​നം,​ ​സ​ദ്ഭ​ര​ണം,​ ​പാ​വ​പ്പെ​ട്ട​വ​രു​ടെ​ ​ക്ഷേ​മം.​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​സ​ര്‍​ക്കാ​രി​ന്റെ​ ​എ​ട്ടാം​ ​വാ​ര്‍​ഷി​ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ബി.​ജെ.​പി​ ​ഇ​ന്ന് ​മു​ത​ല്‍​ ​ജൂ​ണ്‍​ 15​ ​വ​രെ​ ​ന​ട​ത്തു​ന്ന​ ​ബൃ​ഹ​ത്താ​യ​ ​ജ​ന​സ​മ്ബ​ര്‍​ക്ക​ ​പ​രി​പാ​ടി​യു​ടെ​ ​മു​ദ്രാ​വാ​ക്യ​മാ​ണി​ത്.​ ​അ​ടു​ത്ത​ ​സ​ര്‍​ക്കാ​ര്‍​ ​മോ​ദി​ ​സ​ര്‍​ക്കാ​ര്‍​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​വു​മാ​യി​ 2014​ ​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​നേ​രി​ട്ട​ ​ബി.​ജെ.​പി​ ​വ​ലി​യ​ ​വി​ക​സ​ന​ ​സ്വ​പ്ന​ങ്ങ​ളാ​ണ് ​ജ​ന​ങ്ങ​ളു​ടെ​ ​മു​മ്ബി​ല്‍​ ​വ​ച്ച​ത്.​ ​

അ​ധി​കാ​ര​ത്തി​ലേ​റി​ ​ആ​ദ്യ​ ​സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍​ ​ചെ​ങ്കോ​ട്ട​യി​ല്‍​ ​ജ​ന്‍​ ​ധ​ന്‍​ ​യോ​ജ​ന​ ​പ്ര​ഖ്യാ​പി​ച്ച്‌​ ​തു​ട​ങ്ങി​യ​ ​പ​ദ്ധ​തി​ക​ള്‍​ ​ആ​യു​ഷ്‌​മാ​ന്‍​ ​ഭാ​ര​ത്,​ ​ഉ​ജ്വ​ല​ ​യോ​ജ​ന,​ ​കി​സാ​ന്‍​ ​സ​മ്മാ​ന്‍​ ​നി​ധി,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ജീ​വ​ന്‍​ ​ജ്യോ​തി​ ​ബീ​മ​ ​യോ​ജ​ന,​ ​പ്ര​ധാ​ന​ ​മ​ന്ത്രി​ ​സു​ര​ക്ഷാ​ ​യോ​ജ​ന,​ ​അ​ട​ല്‍​ ​പെ​ന്‍​ഷ​ന്‍​ ​യോ​ജ​ന,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ആ​വാ​സ് ​യോ​ജ​ന,​ ​സ്വ​ച്ഛ് ​ഭാ​ര​ത്,​ ​മു​ദ്ര​യോ​ജ​ന​ ​എ​ന്നി​വ​യി​ലൂ​ടെ​ ​ജ​ന​ഹൃ​ദ​യം​ ​കീ​ഴ​ട​ക്കി​യെ​ന്ന് 2019​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​തെ​ളി​യി​ച്ചു.

8​ ​ഭാ​ഗ്യ​ ​ന​മ്ബര്‍

മോ​ദി​യു​ടെ​ ​ഭാ​ഗ്യ​ ​ന​മ്ബ​റാ​യാ​ണ് 8​ ​നെ​ ​വി​ശേ​ഷി​പ്പി​ക്കാ​റ്.​ 2014​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്രാ​ച​ര​ണം​ ​തു​ട​ങ്ങി​യ​ത് ​മാ​ര്‍​ച്ച്‌ 26​ന്.​ 26​ ​ലെ​ ​ര​ണ്ടും​ ​ആ​റും​ ​കൂ​ട്ടി​യാ​ല്‍​ 8.​ 2014​ ​മേ​യ് 26​നാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത​ത്.​ ​നോ​ട്ട് ​നി​രോ​ധ​നം​ ​ന​വം.​ 8​ ​ന്.​ 20​l9​ ​ആ​ഗ​സ്റ്റ് 8​ ​ന് ​കാ​ശ്മീ​രി​ന്റെ​ ​പ്ര​ത്യേ​ക​ ​പ​ദ​വി​ ​റ​ദ്ദാ​ക്കി.​ ​ലോ​ക്ക് ​ഡൗ​ണ്‍​ ​പ്ര​ഖ്യാ​പ​നം​ ​രാ​ത്രി​ 8​ ​മ​ണി​ക്ക്.​ ​മോ​ദി​യു​ടെ​ ​ജ​ന​ന​ ​തീ​യ​തി​ ​സെ​പ്റ്റം​ബ​ര്‍​ 17.

ല​ക്ഷ്യം​ 2024

2024​ ​ലെ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​ ​ഹാ​ട്രി​ക് ​വി​ജ​യ​മാ​ണ് ​ബി.​ ​ജെ.​ ​പി​ ​ഉ​ന്ന​മി​ടു​ന്ന​ത് .​ ​മോ​ദി​ ​സ​ര്‍​ക്കാ​രി​ന്റെ​ ​ജ​ന​ക്ഷേ​മ​ ​പ​ദ്ധ​തി​ക​ളും​ ​നേ​ട്ട​ങ്ങ​ളും​ ​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കും.​ ​ഇ​തി​നാ​യി​ ​ജി​ല്ലാ​ ​-​ ​സം​സ്ഥാ​ന​ ​ത​ല​ങ്ങ​ളി​ല്‍​ ​മൂ​ന്നം​ഗ​ ​ക​മ്മി​റ്റി​ക​ള്‍​ ​രൂ​പീ​ക​രി​ച്ചു.​ ​പ്ര​ച​ര​ണ​ ​ഗാ​ന​ങ്ങ​ള്‍,​ ​പോ​ക്ക​റ്റ് ​ഡ​യ​റി​ക​ള്‍,​ ​വെ​ബ്സൈ​റ്റു​ക​ള്‍​ ​റെ​ഡി.​ ​മ​ന്ത്രി​മാ​രും​ ​എം.​പി​മാ​രും​ ​ഗ്രാ​മ​ങ്ങ​ളി​ല്‍​ ​ബൂ​ത്തു​ക​ള്‍​ ​മു​ത​ല്‍​ ​പ്ര​ചാ​ര​ണം​ ​ന​യി​ക്കും.​ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ ​പ്ര​ചാ​ര​ണ​ത്തി​ന് ​പോ​കു​ന്ന​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യി​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ന്‍​ ​ജെ.​പി​ ​ന​ഡ്ഢ​ ​മു​ഖാ​മു​ഖം​ ​തു​ട​ങ്ങി.​

​ബം​ഗാ​ളി​ല്‍​ ​ധ​ര്‍​മ്മേ​ന്ദ്ര​ ​പ്ര​ധാ​ന്‍,​ ​ജ്യോ​തി​രാ​ദി​ത്യ​ ​സി​ന്ധ്യ,​ ​സ്‌​മൃ​തി​ ​ഇ​റാ​നി​ ​എ​ന്നി​വ​രും​ ​പ​ഞ്ചാ​ബി​ല്‍​ ​മ​ന്‍​സൂ​ഖ് ​മാ​ണ്ഡ​വ്യ​യും​ ​നേ​തൃ​ത്വം​ ​ന​ല്‍​കും.​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും​ ​ദു​ര്‍​ബ്ബ​ല​ ​വി​ഭാ​ഗ​ങ്ങ​ളെ​യും​ ​ല​ക്ഷ്യ​മി​ട്ടും​ ​പ്ര​ചാ​ര​ണ​മു​ണ്ടാ​കും.​ ​ജൂ​ണ്‍​ 6​ ​മു​ത​ല്‍​ 8​ ​വ​രെ​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​മാ​യി​ ​സ​മ്ബ​ര്‍​ക്കം.​ ​ജൂ​ണ്‍​ 1​ ​മു​ത​ല്‍​ 13​ ​വ​രെ​ ​ഗ​രീ​ബ് ​ക​ല്യാ​ണ്‍​ ​സ​ഭ​ക​ള്‍.​ ​ജൂ​ണ്‍​ 3​ ​മു​ത​ല്‍​ 5​ ​വ​രെ​ ​ഝാ​ര്‍​ഖ​ണ്ഡി​ല്‍​ ​വി​ശ്വാ​സ് ​റാ​ലി​യും​ ​ആ​ദി​വാ​സി​ ​മേ​ള​യും.​ ​

ജൂ​ണ്‍​ 7​ ​മു​ത​ല്‍​ 13​ ​വ​രെ​ ​യു​വ​മോ​ര്‍​ച്ച​യു​ടെ​ ​വി​കാ​സ് ​തീ​ര്‍​ത്ഥ് ​ബൈ​ക്ക് ​റാ​ലി​ക​ളി​ല്‍​ ​മ​ന്ത്രി​മാ​രും​ ​എം.​പി,​ ​എം.​എ​ല്‍.​എ​മാ​രും​ ​നേ​താ​ക്ക​ളും​ ​പ​ങ്കെ​ടു​ക്കും.​ ​ജ​ന​സ​മ്ബ​ര്‍​ക്ക​ ​പ​രി​പാ​ടി​യി​ല്‍​ ​സ​ര്‍​ക്കാ​രി​ന്റെ​ ​റി​പ്പോ​ര്‍​ട്ട് ​കാ​ര്‍​ഡും​ ​പു​റ​ത്തി​റ​ക്കും.

നാ​ളെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഹി​മാ​ച​ല്‍​ ​പ്ര​ദേ​ശി​ലെ​ ​ഷിം​ല​യി​ല്‍​ ​റോ​ഡ് ​ഷോ​യി​ല്‍​ ​പ​ങ്കെ​ടു​ക്കും.​ ​കൊ​വി​ഡ് ​അ​നാ​ഥ​രാ​ക്കി​യ​ ​കു​ട്ടി​ക​ള്‍​ക്കു​ള്ള​ ​സ​ഹാ​യ​ ​ധ​നം​ ​ഇ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​അ​വ​ര്‍​ക്കു​ള്ള​ ​സ്കോ​ള​ര്‍​ഷി​പ്പും​ ​പ്ര​ഖ്യാ​പി​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular