Tuesday, May 7, 2024
HomeKeralaവ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചിരിക്കുന്നു, കെ.പി.സി.സി പ്രസിഡന്‍റ് മാപ്പ് പറയണം

വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചിരിക്കുന്നു, കെ.പി.സി.സി പ്രസിഡന്‍റ് മാപ്പ് പറയണം

കൊച്ചി: തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്തയാളെ പിടിച്ചിരിക്കുന്നെന്നും കെ.പി.സി.സി പ്രസിഡന്‍റ് കേരളത്തോട് മാപ്പ് പറയണമെന്നും എം.

സ്വരാജ് പ്രതികരിച്ചു.

ഇത്തരം ദൃശ്യങ്ങള്‍ ലഭിച്ചാല്‍ പ്രചരിപ്പിക്കാത്തത് ആരാ എന്ന് അദ്ദേഹം ചോദിച്ചു. തൊട്ടടുത്ത ദിവസം അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു, ഇത് അപ്‌ലോഡ് ചെയ്തവരെ കണ്ടുപിടിക്കണമെന്ന്. ഇപ്പോഴിതാ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചിരിക്കുന്നു. കോയമ്ബത്തൂരിലെ ഒളിവുസങ്കേതത്തില്‍നിന്ന് തൃക്കാക്കരയിലെ പൊലീസ് പിടിച്ചിരിക്കുന്നു നാണവും മാനവും ഉണ്ടെങ്കില്‍ ജനാധിപത്യത്തോട് അല്‍പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കണം -സ്വരാജ് ആവശ്യപ്പെട്ടു.

കെ.പി.സി.സി പ്രസിഡന്‍റ് കേരളത്തോട് മാപ്പ് പറയണം. തൃക്കാക്കരയില്‍ മത്സരിക്കാനുള്ള അര്‍ഹത യു.ഡി.എഫിന് നഷ്ടപ്പെട്ടിരിക്കുന്നെന്നും സ്വരാജ് കുറ്റപ്പെടുത്തി.

ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്ത മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്. കോയമ്ബത്തൂരില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്. ലീഗ് അനുഭാവിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍, ഇയാള്‍ ലീഗ് പ്രവര്‍ത്തകനല്ലെന്ന് മുസ്‍ലിം ലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു. അറസ്റ്റിലായ അബ്ദുല്‍ ലത്തീഫിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പ്രാദേശിക ലീഗ് നേതൃത്വം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular