Monday, May 6, 2024
HomeUSAഹാനോവർ ബാങ്ക് നാസ്‌ഡാക്കിൽ ലിസ്റ്റ് ചെയ്തു; സി.ഇ.ഓ. ക്ളോസിംഗ് ബെൽ മുഴക്കി

ഹാനോവർ ബാങ്ക് നാസ്‌ഡാക്കിൽ ലിസ്റ്റ് ചെയ്തു; സി.ഇ.ഓ. ക്ളോസിംഗ് ബെൽ മുഴക്കി

ന്യു യോർക്ക്: ലോംഗ് ഐലൻഡ് കേന്ദ്രമായ ഹാനോവർ ബാങ്ക്  ന്യു യോർക്കിലെ ടൈംസ് സ്കയറിലുള്ള സ്റ്റോക്ക് എക്സ്ചേഞ്ചായ  നാസ്‌ഡാക്കിൽ പബ്ലിക്ക് ട്രേഡിംഗ് ആരംഭിച്ചു. അമേരിക്കയിൽ മലയാളികൾ നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾ ചുരുക്കമായാണ് നാസ്ഡാക്കിൽ  ലിസ്റ്റ് ചെയ്യുന്നത്. ഇനി ബാങ്കിന്റെ ഓഹരികൾ വിൽക്കുകയും വാങ്ങുകയും ചെയ്യാം. Hanover Bancorp, Inc. (Nasdaq: HNVR)

ഈ ചരിത്രനിമിഷത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി നസ്‌ഡാക്കിലെ ക്ലോസിംഗ് ബെൽ റിംഗിംഗ് ചടങ്ങും നടന്നു. ബാങ്കിന്റെ സി.ഇ.ഓ മൈക്കിൾ പൂറോ ആണ്  ബെൽ റിംഗിങ്  നടത്തിയത്. ബാങ്കിന്റെ സ്ഥാപകരിലൊരാളും ഡയറക്ടറുമായ വർക്കി എബ്രഹാം പങ്കെടുത്തു.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് 50 മില്യണ്‍ ഡോളര്‍ അസെറ്റിൽ  നിന്നും 550 മില്യണ്‍ ഡോളര്‍ അസറ്റ് ആര്ജിക്കുകയും    പല ബ്രാഞ്ചുകളായി വ്യാപിക്കുകായും  ചെയ്ത വിജയകഥയാണ് ഹാനോവർ ബാങ്കിന്റേത്.

മൈനോറിറ്റി സ്റ്റേറ്‌സ് ഉള്ള ബാങ്കുകള്‍ക്ക് കിട്ടാവുന്ന എല്ല ആനുകൂല്യങ്ങളും വളരെ പ്രയോജനകരമായി ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നത് ബാങ്കിന്റെ വളര്‍ച്ചക്ക് വളരെ സഹായകരമായി. കുറഞ്ഞ കാലം കൊണ്ട് ന്യൂ യോര്‍ക്കിലെ സാമ്പത്തിക അടിത്തറയുള്ള ബാങ്ക് ആയി വളരാന്‍ സാധിച്ചു

 ബാങ്കിന്റെ വളര്‍ച്ചക്ക് സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകമായ നന്ദി ഡയറക്ടര്‍ വര്‍ക്കി എബ്രഹാം രേഖപ്പെടുത്തി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular