Thursday, May 2, 2024
HomeKeralaമഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ജില്ലാ ക്രൈംബ്രാഞ്ച് കെ.സുരേന്ദ്രന് നോട്ടീസ് നൽകിയത്

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ വച്ച് രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുൻപാകെ ഹാജരാകാമെന്ന് സുരേന്ദ്രൻ അറിയിച്ചതായാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ജില്ലാ ക്രൈംബ്രാഞ്ച് കെ.സുരേന്ദ്രന് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു നോട്ടീസിലെ നിർദേശം. കേസിൽ സുരേന്ദ്രനെ പ്രതിചേർത്ത് മൂന്ന് മാസത്തിനു ശേഷമാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥിയായിരുന്ന വി.വി.രമേശ് നൽകിയ പരാതിയിലാണ് കെ.സുരേന്ദ്രനെ പ്രതിചേർത്തിരിക്കുന്നത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്‌പി)  ബിഎസ്പി സ്ഥാനാർത്ഥി കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നതാണ് കേസ്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിനു ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നോമിനേഷന്‍ പിന്‍വലിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും സുരേന്ദ്രന്‍ നൽകിയെന്നായിരുന്നു സുന്ദരയുടെ ആരോപണം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular