Saturday, April 27, 2024
HomeCinemaറാണ ദഗ്ഗുബതി സായ് പല്ലവി ചിത്രം വിരാട പര്‍വ്വം ട്രെയ്‌ലര്‍ നാളെ റിലീസ് ചെയ്യും

റാണ ദഗ്ഗുബതി സായ് പല്ലവി ചിത്രം വിരാട പര്‍വ്വം ട്രെയ്‌ലര്‍ നാളെ റിലീസ് ചെയ്യും

ജൂലൈ ഒന്നിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന റാണ ദഗ്ഗുബതിയും സായ് പല്ലവിയും ഒന്നിക്കുന്ന വിരാട പര്‍വ്വം ഇപ്പോള്‍ നേരത്തെ എത്തുകയാണ്.

നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ച്‌, ചിത്രം ജൂണ്‍ 17 ന് തിയറ്ററുകളില്‍ എത്തും. ഇപ്പോള്‍ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. . വേണു ഉഡുഗുല സംവിധാനം ചെയ്‌ത വിരാട പര്‍വ്വം 2020ല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നിരുന്നാലും, കൊറോണ വൈറസ് പാന്‍ഡെമിക് കാരണം അത് ഒന്നിലധികം തവണ മാറ്റിവച്ചു. സിനിമയുടെ ട്രെയ്‌ലര്‍ നാളെ റിലീസ് ചെയ്യും.

വേണു ഉഡുഗുല രചനയും സംവിധാനവും നിര്‍വഹിച്ച ഒരു കാലഘട്ട ചിത്രമാണ് വിരാട പര്‍വ്വം. റാണ ദഗ്ഗുബതിയും സായ് പല്ലവിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലങ്കാന മേഖലയിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പ്രണയകഥയാണിത്. പ്രിയാമണി, നന്ദിത ദാസ്, നവീന്‍ ചന്ദ്ര, സറീന വഹാബ് എന്നിവര്‍ സഹതാരങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular