Thursday, May 2, 2024
HomeIndiaതൂണും ചാരി നിന്നവന്‍ ഫോണും കൊണ്ട് പോയി

തൂണും ചാരി നിന്നവന്‍ ഫോണും കൊണ്ട് പോയി

ബീഹാറിലെ കതിഹാര്‍ – ബറൗണി റെയില്‍ പാത ഇപ്പോഴും റെയില്‍വേ പോലീസുകാര്‍ക്ക് കടുത്ത വെല്ലുവിളിയായി തുടരുകയാണ്.

അതിനു സാക്ഷ്യമെന്നോണം, ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഓടുന്ന ട്രെയിനില്‍ നിന്ന് ഒരാള്‍ ഫോണ്‍ മോഷ്ടിക്കുന്ന കാഴ്ചയാണ് ഈ വീഡിയോയില്‍ ഉള്ളത്. വൈറലായ വീഡിയോയില്‍, പാലം കടക്കുമ്ബോള്‍ ഒരാള്‍ ട്രെയിനിന്റെ അരികില്‍ ഇരിക്കുകയും കണ്ണിമ ചിമ്മുന്നതിന് മുമ്ബ് അയാളുടെ ഫോണ്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്ന കാഴ്ച കാണാവുന്നതാണ്.

വീഡിയോ നിര്‍ത്തി നിര്‍ത്തി കണ്ടപ്പോള്‍, തീവണ്ടിയുടെ വാതിലിനു സമീപം ഇരിക്കുന്ന യാത്രക്കാരില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ മാത്രം ഒരാള്‍ പാലത്തിന്റെ സ്റ്റീല്‍ തൂണില്‍ തൂങ്ങിക്കിടക്കുന്നത് കാണാനാകും. ഇത്തരമൊരു കുറ്റകൃത്യം ഇതാദ്യമല്ല. റെയില്‍വേ ഉദ്യോഗസ്ഥര്‍ അവരെ വിളിക്കുന്നത് ‘ജാപ്താ ഗ്യാങ്’ എന്നാണ്.

കതിഹാര്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ രാംപാറ സ്വദേശിയാണ് മുഹമ്മദ് സമീര്‍. ജൂണ്‍ നാലിന് പട്‌നയില്‍ നിന്ന് കതിഹാറിലേക്ക് ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ മടങ്ങുമ്ബോള്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ പരാതി നല്‍കിയിരുന്നു. വീഡിയോ ചുവടെ കാണാം:

സംഭവത്തെക്കുറിച്ച്‌ സംസാരിച്ച കതിഹാര്‍ റെയില്‍വേ എസ്പി ഡോ. സഞ്ജയ് ഭാരതി ഇങ്ങനെ പറഞ്ഞു: ‘ആ പ്രദേശത്ത് ഇതിനകം തന്നെ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ആരെങ്കിലും സംസാരിച്ചാല്‍ വടികൊണ്ട് അടിക്കുകയും മൊബൈല്‍ താഴെയിടുകയും പിന്നീട് അത് എടുക്കുകയും ചെയ്യുമെന്നതാണ് അവരുടെ പ്രവര്‍ത്തനരീതി. ഇത്തരം കേസുകളില്‍ നിരവധി പേര്‍ ജയിലില്‍ പോയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേരെ കണ്ടെത്തി നടപടിയെടുക്കും. എന്തുവിലകൊടുത്തും മോഷണം തടയാന്‍ കഴിഞ്ഞാല്‍ മാത്രമേ നമ്മുടെ പ്രയത്‌നത്തിന് ഫലമുണ്ടായി എന്ന് മനസ്സിലാകൂ.’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular