Thursday, May 2, 2024
HomeKeralaയു.ഡി.എഫിന്റെ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത; കര്‍ശന നടപടിയുണ്ടാകുമെന്ന് കെ. സുധാകരന് പൊലീസിന്റെ മുന്നറിയിപ്പ്

യു.ഡി.എഫിന്റെ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത; കര്‍ശന നടപടിയുണ്ടാകുമെന്ന് കെ. സുധാകരന് പൊലീസിന്റെ മുന്നറിയിപ്പ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കലക്‌ട്ട്രേറ്റിലേക്ക് പൊലീസ് നടത്തുന്ന യു.ഡി.എഫ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പൊലീസ് നോട്ടീസ് നല്‍കി. സംഘര്‍ഷമുണ്ടാക്കരുതെന്നും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പിലുണ്ട്.

മാര്‍ച്ചിന് മുന്നോടിയായി കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും 200 പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്.

ബിരിയാണിചെമ്ബുമായാണ് കോണ്‍ഗ്രസ് പലയിടത്തും പ്രതിഷേധത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular