Friday, April 26, 2024
HomeIndiaസിക്കിമില്‍ ഫോട്ടോ എടുക്കുന്നതിനിടെ നദിയിലേക്കു വീണ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

സിക്കിമില്‍ ഫോട്ടോ എടുക്കുന്നതിനിടെ നദിയിലേക്കു വീണ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: ഫോട്ടോ എടുക്കുന്നതിനിടയില്‍ നാഗയിലെ റിത് ചു പാലത്തില്‍ നിന്നും നദിയിലേക്ക് വീണ് ഒരാള്‍ മരിച്ചു.

ഒരാളെ കാണാതായി. വടക്കന്‍ സിക്കിമിലെ ഡ്രൈവറുടെ മൃതദേഹമാണ് ഇന്‍ഡോ-ടിബറ്റന്‍ പൊലീസ് കണ്ടെത്തിയത്. പാലത്തില്‍ നിന്നും ഫോട്ടോ എടുക്കുന്നതിനിടയില്‍ വിനോദ സഞ്ചാരിയും ഡ്രൈവറും നദിയിലേക്ക് വീഴുകയായിരുന്നു.

റിത് ചു പാലത്തിന്‍റെ അറ്റത്തുനിന്നും ഫോട്ടോ എടുക്കുന്നതിനിടയില്‍ രണ്ടുപേരും കാല് തെന്നി നദിയിലേക്ക് വീഴുകയായിരുന്നെന്ന് ഐ.ടി.ബി.പി അറിയിച്ചു. കാണാതായ വിനോദ സഞ്ചാരി ബീഹാറിലെ പാട്ന സ്വദേശിയാണെന്നും ഭാര്യക്കും മകള്‍ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. വിനോദ സഞ്ചാരിക്കായി തെരച്ചില്‍ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular