Monday, May 6, 2024
HomeIndiaഇത് റോക്ക് അല്ല, റോക്ക് സ്റ്റാര്‍! 250 കിലോമീറ്റര്‍ വരെ പ്രതിരോധം തീര്‍ക്കും; 'ROCKS' മിസൈലിന്റെ...

ഇത് റോക്ക് അല്ല, റോക്ക് സ്റ്റാര്‍! 250 കിലോമീറ്റര്‍ വരെ പ്രതിരോധം തീര്‍ക്കും; ‘ROCKS’ മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം

മീഡിയം-റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യൻ വ്യോമസേന. ROCKS അല്ലെങ്കില്‍ ക്രിസ്റ്റല്‍ മേസ് 2 എന്നും അറിയപ്പെടുന്ന മിസൈലാണ് വിക്ഷേപിച്ചത്.

പുത്തൻ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി മിസൈലിന്റെ പ്രവർത്തനശേഷി തെളിക്കാൻ സാധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണങ്ങള്‍ നടന്നത്.

ഇസ്രായേലിലാണ് ROCKS-ന്റെ ഉത്ഭവം. ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ Su-30 MKI യുദ്ധവിമാനത്തില്‍ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം നടത്തിയത്. 250 കിലോമീറ്ററില്‍ പ്രതിരോധം തീർക്കുന്ന മിസൈലിന് ശത്രുവിന്റെ ലോംഗ് റേഞ്ച് റഡാർ, എയർ ഡിഫൻസ് സംവിധാനങ്ങളെ ചെറുക്കാനും കഴിവുണ്ടെന്ന് പ്രതിരോധസേന വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ തലമുറയുടെ സ്റ്റാൻഡ്-ഓഫ് റേഞ്ച് എയർ-ടു-സർഫേസ് മിസൈലിനെ CM-2 പ്രതിനിധീകരിക്കുന്നു. കാർഗില്‍ യുദ്ധസമയത്ത് ജിപിഎസ് നിരസിക്കപ്പെട്ടതായിരുന്നു ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളി. എന്നാല്‍ CM-2 മിസൈലുകള്‍ മാറ്റി സ്ഥാപിക്കുന്ന ശത്രുക്കളെ വരെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ്. ഒരേ സമയം ആകാശത്തും തുരങ്കങ്ങളിലും പ്രവർത്തിക്കാൻ സാധിക്കുന്നു. ഇസ്രായേലിന്റെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മെയ്‌ക്ക് ഇൻ ഇന്ത്യ സംരഭത്തിന് കീഴില്‍‌ ഈ മിസൈലുകളുടെ ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യൻ വ്യോമസേന പദ്ധതിയിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular