Saturday, April 27, 2024
HomeKeralaമുഖ്യമന്ത്രിക്ക് ജനരോഷം ഭയന്ന് വീട്ടില്‍ കിടന്നുറങ്ങാനാവാത്ത സാഹചര്യം; കണ്ണൂരില്‍ പോലും ഇറങ്ങാനാവുന്നില്ല: കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രിക്ക് ജനരോഷം ഭയന്ന് വീട്ടില്‍ കിടന്നുറങ്ങാനാവാത്ത സാഹചര്യം; കണ്ണൂരില്‍ പോലും ഇറങ്ങാനാവുന്നില്ല: കെ.സുരേന്ദ്രന്‍

പത്തനംതിട്ട: ജനരോഷം ഭയന്ന് വീട്ടില്‍ കിടന്നുറങ്ങാനാവാത്ത ആദ്യത്തെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരില്‍ പോലും മുഖ്യമന്ത്രിക്ക് ഇറങ്ങാനാവുന്നില്ലെന്നത് ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണ്. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ പിണറായി വിജയന്‍ അന്വേഷണം നേരിടണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയത്. മുഖ്യമന്ത്രിക്കെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത് ബിജെപിയാണ്. പിന്നീട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. െ്രെകംബ്രാഞ്ചിനെ കൊണ്ട് ഇഡിക്കെതിരെ കേസ് എടുപ്പിച്ചു. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ സ്വപ്നയുടെ 164 മൊഴി പുറത്തു വന്നതോടെ കാര്യങ്ങള്‍ എല്ലാം വ്യക്തമായതായി കെ.സുരേന്ദ്രന്‍ പറഞ്ഞു.

മൊഴി കൊടുത്ത സ്വപ്നയ്‌ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ ഒരു എഡിജിപിയും 12 ഡിവൈഎസ്പിമാരും ഉള്‍പ്പെടെയുള്ള ഒരു എസ്‌ഐടി രൂപീകരിച്ചു. ജാമ്യം ലഭിക്കാവുന്ന കേസിലാണ് ഈ പരാക്രമം. പരാതിക്കാരിയെ ഭീഷണിപ്പെടുത്താന്‍ മധ്യസ്ഥനെ അയച്ചു. അയാളുടെ ഓഡിയോ പുറത്തുവന്നിട്ടും ഒരു നടപടിയുമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ അഴിമതി പകല്‍ പോലെ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് പിന്നിലെ സത്യം തെളിഞ്ഞിരിക്കുകയാണെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular