Sunday, April 28, 2024
HomeKeralaഅന്ന് മധു, ഇന്ന് ചന്ദ്രന്‍..; വയറുവേദനിക്കുന്നുവെന്ന് പറഞ്ഞിട്ടും മനുഷ്യത്വമില്ലാതെ തല്ലിക്കൊന്നു

അന്ന് മധു, ഇന്ന് ചന്ദ്രന്‍..; വയറുവേദനിക്കുന്നുവെന്ന് പറഞ്ഞിട്ടും മനുഷ്യത്വമില്ലാതെ തല്ലിക്കൊന്നു

ചിറയിന്‍കീഴ്: എവിടെ നിന്നാടാ പാത്രം മോഷ്ടിച്ചതെന്ന ചോദ്യത്തിനു മുന്നില്‍ നിസ്സഹായതയോടെ ”വയറു വേദനിക്കുന്നു” എന്നു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല.

ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ നാട്ടുകാരുടെ മര്‍ദനമേറ്റ ചന്ദ്രന്റെ(തുളസി) ദയനീയ മുഖം, മൊബൈലില്‍ പകര്‍ത്തുന്നവര്‍ വീണുകിട്ടിയ അവസരം മുതലാക്കുകയായിരുന്നു. മേയ് 28-ന് പെരുങ്ങുഴി ശവപാര്‍പതി ക്ഷേത്രത്തിനു സമീപം രാത്രി 12 മണിയോടെയാണ് തുളസിയെ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് തുണികൊണ്ട് കെട്ടിയിട്ടശേഷമായിരുന്നു വിചാരണ. ചന്ദ്രനെ കെട്ടിയിട്ട് മോഷണത്തെക്കുറിച്ച്‌ ചോദിക്കുന്ന ദൃശ്യം ആരോ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

ദൃശ്യങ്ങളില്‍ ചന്ദ്രന്‍ അവശനായിരുന്നു. എവിടെനിന്നാണ് പാത്രം മോഷ്ടിച്ചതെന്ന് ഒരാള്‍ ആവര്‍ത്തിച്ച്‌ ചോദിക്കുന്നുണ്ടായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നതിന് മുമ്ബ് ചന്ദ്രന് മര്‍ദനമേറ്റിരുന്നുവെന്നുവേണം ഇതില്‍നിന്ന് അനുമാനിക്കാന്‍. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തുന്നത്. പോലീസ് എത്തുമ്ബോഴും ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു. ആരെങ്കിലും മര്‍ദിച്ചിരുന്നോ എന്ന് ആവര്‍ത്തിച്ച്‌ ചോദിച്ചിട്ടും ചന്ദ്രന്‍ മറുപടി പറഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular