Saturday, May 4, 2024
HomeKeralaപോലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെട്ട പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

പോലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെട്ട പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കാസര്‍ഗോഡ്: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

ആലംപാടി അക്കരംപള്ളം ഹൗസില്‍ എന്‍.എ.അമീര്‍ അലി (23)നെയാണു പോലീസ് കാപ്പ ചുമത്തിയത്. പ്രതിക്കെതിരെ പോലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടതുള്‍പ്പെടെ 15 കേസുകളാണു ഉള്ളതെന്ന് കാസര്‍ഗോഡ് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 23ന് വിദ്യാനഗറിലെ കോടതിയില്‍ ഹാജരാക്കാന്‍ 3 പോലീസുകാരോടൊപ്പമാണു പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്നു കാസര്‍കോട്ടേക്കെത്തിച്ചത്. ഇതിനിടെ വെള്ളം കുടിക്കാനാണെന്ന വ്യാജേന പൊലീസുകാരെ വെട്ടിച്ചു അമീര്‍ അലി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ 3 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്.പ്രതിക്ക് എതിരെ കാപ്പ ചുമത്തണമെന്നു ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി നേരത്തെ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular