Saturday, May 4, 2024
HomeKeralaകൃഷ്‌ണപിള്ള മന്ദിരത്തില്‍ കരിങ്കൊടി: സി.പി.എം പ്രതിഷേധിച്ചു

കൃഷ്‌ണപിള്ള മന്ദിരത്തില്‍ കരിങ്കൊടി: സി.പി.എം പ്രതിഷേധിച്ചു

ഉദുമ: സി.പി.എം ഉദുമ ഏരിയ കമ്മിറ്റി ഓഫിസിനു മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി. ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തെ സി.പി.എം ഉദുമ ഏരിയ കമ്മിറ്റി ഓഫിസായ പി.

കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തിലും തൊട്ടടുത്തുള്ള എസ്‌.എഫ്‌.ഐ കൊടിമരത്തിലുമാണ്‌ കരിങ്കൊടി കെട്ടിയത്‌. ബുധനാഴ്ച രാവിലെയാണ്‌ സംഭവം ശ്രദ്ധയില്‍പെട്ടത്‌.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ സി.പി.എം ഉദുമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ജില്ല കമ്മിറ്റിയംഗം കെ. കുഞ്ഞിരാമന്‍ ഉദ്‌ഘാടനം ചെയ്‌തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം പി. മണിമോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം കെ. മണികണ്‌ഠന്‍ സംസാരിച്ചു. ടി. നാരായണന്‍ സ്വാഗതം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular