Thursday, May 2, 2024
HomeUSAമങ്കിപോക്‌സ് കേസ്സുകള്‍ ടെക്‌സസില്‍ വര്‍ദ്ധിക്കുന്നു. ഗ്രേറ്റ് ഹൂസ്റ്റണില്‍ കൂടുതല്‍

മങ്കിപോക്‌സ് കേസ്സുകള്‍ ടെക്‌സസില്‍ വര്‍ദ്ധിക്കുന്നു. ഗ്രേറ്റ് ഹൂസ്റ്റണില്‍ കൂടുതല്‍

ഹൂസ്റ്റണ്‍: മങ്കിപോക്‌സ് കേസ്സുകള്‍ ടെക്‌സസ് സംസ്ഥാനത്തു വര്‍ദ്ധിച്ചുവരുന്നുവെന്ന് ടെക്‌സസ് ഹെല്‍ത്ത് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിപ്പില്‍ പറയുന്നു.

ഇതുവരെ സംസ്ഥാനത്തു സ്ഥിരീകരിച്ച 20 കേസ്സുകളില്‍ ഭൂരിപക്ഷവും ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഏരിയായിലാണെന്ന്(8) അധികൃതര്‍ പറഞ്ഞു.
തൊലിക്കുപുറത്തു തടിച്ചു പൊങ്ങല്‍, ഇതു അതിവേഗം വ്യാപിക്കുകയും, മറ്റുള്ളവരിലേക്ക് തൊലിയിലൂടെയും, സൈലവയില്‍ കൂടിയും പടരുകയും ചെയ്യുമെന്നും ആരോഗ്യവകുപ്പു അധികൃതര്‍ പറയുന്നു.

രോഗം സ്ഥിരീകരിച്ചവരെല്ലാം പുരുഷന്മാരാണ്. സ്വവര്‍ഗ രേഗത്തിലൂടെയാണ് ഇതു വ്യാപിക്കുന്നതെന്നും ഇത്തരം ബന്ധങ്ങള്‍ രോഗം പടരുന്നതിന് എളുപ്പത്തില്‍ കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ടെക്‌സസ്സില്‍ നിന്നും മെക്‌സിക്കോയിലേക്കു പോയി തിരിച്ചുവന്നവരിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ലോകവ്യാപകമായി മങ്കിപോക്‌സ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ടെക്‌സസ്സില്‍ ഇതു കണ്ടെത്തുന്നതില്‍ അതിശയോക്തിയില്ലെന്ന് സ്‌റ്റേറ്റ് ചീഫ് എപ്പിഡിമിലോജിസ്റ്റ് ഡോ.ജനിഫര്‍ ഷൗഫോര്‍ഡ് പറഞ്ഞു.
ആരെങ്കിലും, ചര്‍മ്മത്തില്‍, തടിപ്പനുഭവപ്പെട്ടാല്‍ ഉടനെ അടുത്തുള്ള ആരോഗ്യവകുപ്പു ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular