Thursday, May 2, 2024
HomeCinema'എനിക്ക് സഹകരിക്കാന്‍ സാധിക്കില്ല..'; പട്രീഷ ആലിസണ്‍ 'സെക്സ് എഡ്യൂക്കേഷന്‍' സീരീസില്‍ നിന്നും പിന്മാറുമെന്ന് സൂചനകള്‍

‘എനിക്ക് സഹകരിക്കാന്‍ സാധിക്കില്ല..’; പട്രീഷ ആലിസണ്‍ ‘സെക്സ് എഡ്യൂക്കേഷന്‍’ സീരീസില്‍ നിന്നും പിന്മാറുമെന്ന് സൂചനകള്‍

ലോകത്ത് നിരവധി ആരാധകരുള്ള നെറ്റ്ഫ്ലിക്സ് സീരീസാണ് ‘സെക്സ് എഡ്യൂക്കേഷന്‍’. ഓട്ടിസ്, മേവ്, എറിക്, ഒല, ഏയ്മി തുടങ്ങിയ കഥാപാത്രങ്ങളെ അണിനിരത്തി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൂടെയാണ് സീരീസ് പോകുന്നത്.

സാങ്കല്‍പ്പികമായ ഒരു സെക്കന്‍ഡറി സ്കൂളും അവിടത്തെ ജീവനക്കാരും വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും കഥാപാത്രങ്ങളാകുകയും അവരുടെ ജീവിതം പറയുകയുമാണ് സീരീസ്. മൂന്ന് സീസണുകളാണ് ഇത് വരെ സീരീസ് സ്ട്രീം ചെയ്തത്. സീസണ്‍ നാലിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നാണ് വിവരം.

ഇപ്പോഴിതാ, ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പുതിയ അപ്ഡേഷന്‍ ആരാധകരെ നിരാശയിലാക്കുകയാണ്. പുതിയ സീസണില്‍ ഒല എന്ന കഥാപാത്രം ഉണ്ടാകില്ലെന്നാണ് വിവരം. ഒലയെ അവതരിപ്പിക്കുന്ന പട്രീഷ ആലിസണ്‍ ആണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഷെഡ്യൂളിന്റെ പൊരുത്തക്കേടുകള്‍ കാരണം തനിക്ക് പുതിയ സീസണുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നാണ് പട്രീഷ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular