Sunday, May 5, 2024
HomeKeralaപൂട്ടുപൊളിച്ച്‌ കടയില്‍ കയറി, ആകെ കിട്ടിയത് 130 രൂപ മാത്രം; നിരാശയോടെ സ്ഥലംവിട്ട് കള്ളന്‍

പൂട്ടുപൊളിച്ച്‌ കടയില്‍ കയറി, ആകെ കിട്ടിയത് 130 രൂപ മാത്രം; നിരാശയോടെ സ്ഥലംവിട്ട് കള്ളന്‍

നീലേശ്വരം: ഏറെ പ്രതീക്ഷയോടെ കടയുടെ പൂട്ടുപൊളിച്ച്‌ അകത്തുകടന്ന കള്ളനെ തോല്‍പിച്ച്‌ സ്ഥാപന ഉടമ. കട മുഴുവനും മൊത്തം അരിച്ചുപെറുക്കിയിട്ടും കള്ളന് ആകെ കിട്ടിയത് വെറും 130 രൂപ മാത്രം.

നിരാശനായ മോഷ്ടാവ് ആ പണം അവിടെത്തന്നെ ഉപേക്ഷിച്ച്‌ മടങ്ങി.

വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ പാലാ കോണ്‍ക്രീറ്റ് എന്ന സ്ഥാപനത്തിന്റെ ഓഫിസിന്റെ പൂട്ട് പൊളിച്ചാണ് കള്ളന്‍ ഉള്ളില്‍ കയറിയത്. ഷെല്‍ഫും മേശവലിപ്പും മൊത്തം വാരിവലിച്ചിട്ടു നോക്കിയിട്ടാണ് 130 രൂപ കിട്ടിയത്. കള്ളന് പക്ഷേ അതെടുക്കാനുള്ള മനസ്സുവന്നില്ല, ആ പണം അവിടെത്തന്നെവെച്ച്‌ സ്ഥലംവിട്ടു.

രാവിലെ സ്ഥാപനം തുറക്കാനെത്തിയ രാജീവന്‍ എന്ന തൊഴിലാളിയാണ് ഓഫീസിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ പോലീസില്‍ വിവരമറിയിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പണമോ മറ്റു സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular