Thursday, May 2, 2024
HomeKeralaസിമിയിലും ലീഗിലും സ്ഥാനം കിട്ടിയിരുന്നെങ്കില്‍ ഇപ്പോഴും ജലീല്‍ ഇടതുപക്ഷത്തെ വിമര്‍ശിച്ചേനെ;സലീം മടവൂര്‍

സിമിയിലും ലീഗിലും സ്ഥാനം കിട്ടിയിരുന്നെങ്കില്‍ ഇപ്പോഴും ജലീല്‍ ഇടതുപക്ഷത്തെ വിമര്‍ശിച്ചേനെ;സലീം മടവൂര്‍

കോഴിക്കോട്; എല്‍ജെഡി അധ്യക്ഷനും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എംവി ശ്രേയാംസ് കുമാറിനെതിരായ കെടി ജലിലീലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി എല്‍ ജെ ഡി ജനറല്‍ സെക്രട്ടറി സലീം മടവൂര്‍.

ആശയപരമായ അഭിപ്രായ വ്യത്യാസത്തിനു പകരം തന്‍്റെ സ്ഥാനമാനങ്ങളുടെ പേരില്‍ സിമിയിലും ലീഗിലും കലഹിച്ച്‌ ഇടതുപക്ഷത്തെത്തിയ കെടി ജലീലില്‍ നിന്നും രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് സോഷ്യലിസ്റ്റുകള്‍ക്കോ ശ്രേയാംസ് കുമാറിനോ ഇല്ലെന്ന് സലീം മടവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.കാര്‍ട്ടൂണുകളെ ഉള്‍ക്കൊള്ളാനുള്ള യഥാര്‍ഥ ഇടതുപക്ഷ മനസ്സ് ജലീലിന് ഇനിയും കൈവന്നിട്ടില്ല. അത് ആശയപരമായി മാറാത്തതിന്‍്റെ പ്രശ്നമാണ്. സജി ചെറിയാന്‍ പറഞ്ഞ കുന്തമാണ് കാര്‍ട്ടൂണിസ്റ്റ് മാതൃഭൂമി പത്രത്തില്‍ വരച്ചതെന്ന് തിരിച്ചറിയാനോ കാര്‍ട്ടൂണിസ്റ്റിന്‍്റെ ഭാവന ഉള്‍ക്കൊള്ളാനോ അദ്ദേഹത്തിന് കഴിയാത്തത് ഖേദകരമാണെന്നും പോസ്റ്റില്‍ സലീം മടവൂര്‍ പറഞ്ഞു. വിശദമായി വായിക്കാം

‘കെ.ടി ജലീലില്‍ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് സോഷ്യലിസ്റ്റുകള്‍ക്കില്ലെന്ന് ആദ്യമേ പറയട്ടെ. സിമിയില്‍ നിന്നും അധികാരത്തിന് തര്‍ക്കിച്ചാണ് കെ.ടി ജലീല്‍ പുറത്ത് വന്ന് മുസ്ലിം ലീഗില്‍ ചേര്‍ന്നത്. മുസ്ലിം ലീഗില്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സ്ഥാനത്തിന് തര്‍ക്കിച്ച്‌ കിട്ടാതെ വന്നപ്പോഴാണ് അദ്ദേഹം ലീഗ് വിട്ടത്. ലീഗ് വിടാന്‍ കരിമണല്‍ ഖനനത്തിന്‍്റെ പേരില്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച്‌ പുറത്താക്കാന്‍ കരുതിക്കൂട്ടി സാഹചര്യം സൃഷ്ടിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular