Sunday, May 5, 2024
HomeIndiaമേഘവിസ്ഫോടനം: അമര്‍നാഥില്‍ 40പേരെ കാണാതായി, 15,000 തീര്‍ഥാടകരെ ഒഴിപ്പിച്ചു

മേഘവിസ്ഫോടനം: അമര്‍നാഥില്‍ 40പേരെ കാണാതായി, 15,000 തീര്‍ഥാടകരെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: തീര്‍ഥാടനകേന്ദ്രമായ അമര്‍നാഥില്‍ മേഘവിസ്ഫോടനത്തെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 15പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

40 പേരെ കാണാതായിട്ടുണ്ട്. 15,000 തീര്‍ഥാടകരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി ദുരന്തനിവാരണസേന വ്യക്തമാക്കി. തെക്കന്‍ കശ്മീരിലെ ഗുഹാക്ഷേത്രമായ അമര്‍നാഥിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം 5.30ഓടെയാണ് മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശം വെള്ളത്തിനടിയിലായതിനാല്‍ അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് അറിയിച്ചു.

25 ടെന്‍റുകളും മൂന്ന് കമ്മ്യൂണിറ്റി കിച്ചണുകളും വെള്ളപ്പൊക്കത്തില്‍ നശിച്ചിട്ടുണ്ട്. ഇന്‍ഡോ-ഡിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്‍റെയും സൈന്യത്തിന്‍റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അതേസമയം, വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും ഉറപ്പാക്കാന്‍ കേന്ദ്ര സേനയ്ക്കും ജമ്മു കശ്മീര്‍ ഭരണകൂടത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. 43 ദിവസത്തെ അമര്‍നാഥ് യാത്ര മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ 30 നാണ് ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular