Sunday, May 5, 2024
HomeGulfല​ണ്ട​നി​ലും ശ്ര​ദ്ധേ​യ​മാ​യി ബു​ഥൈ​ന​യു​ടെ ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് പോ​സ്​​റ്റ​ര്‍

ല​ണ്ട​നി​ലും ശ്ര​ദ്ധേ​യ​മാ​യി ബു​ഥൈ​ന​യു​ടെ ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് പോ​സ്​​റ്റ​ര്‍

ദോ​ഹ: ഖ​ത്ത​ര്‍ ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക പോ​സ്​​റ്റ​ര്‍ ല​ണ്ട​നി​ലെ ദി ​ഡി​സൈ​ന്‍ മ്യൂ​സി​യ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു.

മ്യൂ​സി​യ​ത്തി​ലെ ‘ഫു​ട്ബാ​ള്‍: ഡി​സൈ​നി​ങ് ദി ​ബ്യൂ​ട്ടി​ഫു​ള്‍ ഗെ​യിം’ എ​ക്സി​ബി​ഷ​നി​ലാ​ണ് പോ​സ്​​റ്റ​ര്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. മ്യൂ​സി​യ​ത്തി​ല്‍ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ പോ​സ്​​റ്റ​ര്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത ബു​ഥൈ​ന അ​ല്‍ മു​ഫ്ത, ഫി​ഫ ലോ​ക​ക​പ്പ് ഖ​ത്ത​ര്‍ 2022 അം​ബാ​സ​ഡ​റും ഇം​ഗ്ലീ​ഷ് ഫു​ട്ബാ​ള്‍ ഇ​തി​ഹാ​സ​വു​മാ​യ ഡേ​വി​ഡ് ബെ​ക്കാം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ലോ​ക​ക​പ്പി​ന്‍റെ പ്ര​ധാ​ന പോ​സ്​​റ്റ​ര്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത​തി​ന് പി​ന്നി​ലെ പ്ര​ചോ​ദ​നം ബു​ഥൈ​ന അ​ല്‍ മു​ഫ്ത വി​ശ​ദീ​ക​രി​ക്കു​ക​യും കൈ​യൊ​പ്പ് ചാ​ര്‍​ത്തി​യ പോ​സ്​​റ്റ​ര്‍ മ്യൂ​സി​യ​ത്തി​ന് സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

ല​ണ്ട​നി​ലെ പ്ര​ശ​സ്​​ത​മാ​യ ഡി​സൈ​ന്‍ മ്യൂ​സി​യ​ത്തി​ല്‍ ത​ന്‍റെ പോ​സ്​​റ്റ​ര്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് വെ​ച്ച​തി​ല്‍ ഏ​റെ അ​ഭി​മാ​നി​ക്കു​ന്ന​താ​യും ക​ലാ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​ണി​തെ​ന്നും അ​ല്‍ മു​ഫ്ത പ​റ​ഞ്ഞു. പ്ര​ധാ​ന പോ​സ്​​റ്റ​റി​നൊ​പ്പം മ​റ്റു ഏ​ഴ് ചി​ത്ര​ങ്ങ​ളും മ്യൂ​സി​യ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​കു​ന്ന ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക പോ​സ്​​റ്റ​റു​മാ​യി ഖ​ത്ത​റി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നി​മി​ഷ​ങ്ങ​ളെ വി​ശേ​ഷി​പ്പി​ക്കാ​ന്‍ വാ​ക്കു​ക​ളി​ല്ലെ​ന്നും ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ദ​ര​വു​ക​ളി​ലൊ​ന്നാ​ണി​തെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

ല​ണ്ട​നി​ലെ ഡി​സൈ​ന്‍ മ്യൂ​സി​യം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ സാ​ധി​ച്ച​തി​ലും ലോ​ക​ക​പ്പ് ഔ​ദ്യോ​ഗി​ക പോ​സ്​​റ്റ​റും പോ​സ്​​റ്റ​ര്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത​വ​രെ നേ​രി​ല്‍ കാ​ണാ​ന്‍ സാ​ധി​ച്ച​തി​ലും സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ഇം​ഗ്ലീ​ഷ് ഫു​ട്ബാ​ള്‍ ഇ​തി​ഹാ​സം ഡേ​വി​ഡ് ബെ​ക്കാം പ​റ​ഞ്ഞു. മൂ​ന്ന് ലോ​ക​ക​പ്പു​ക​ളി​ല്‍ ഇം​ഗ്ല​ണ്ടി​നെ പ്ര​തി​നി​ധീ​ക​രി​ച്ച താ​രം കൂ​ടി​യാ​ണ് ബെ​ക്കാം. 1930 മു​ത​ല്‍ 2018 വ​രെ​യു​ള്ള ഫി​ഫ ലോ​ക​ക​പ്പ്, വ​നി​ത ലോ​ക​ക​പ്പ് ഫു​ട്ബാ​ള്‍ പോ​സ്​​റ്റ​റു​ക​ള്‍ ഡി​സൈ​ന്‍ മ്യൂ​സി​യ​ത്തി​ലെ ഫു​ട്ബാ​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ നേ​ര​ത്തെ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്നു. 2022ലെ ​ഔ​ദ്യോ​ഗി​ക പോ​സ്​​റ്റ​റും ഒ​പ്പ​മു​ള്ള ഏ​ഴ് പോ​സ്​​റ്റ​റു​ക​ളും ഈ ​പ്ര​ദ​ര്‍​ശ​ന​ത്തി​ലെ ഏ​റ്റ​വും പു​തി​യ ഇ​ന​ങ്ങ​ളാ​ണ്. ലു​സൈ​ല്‍ സ്​​റ്റേ​ഡി​യം, അ​ല്‍ ജ​നൂ​ബ് സ്​​റ്റേ​ഡി​യം എ​ന്നി​വ​യു​ടെ മാ​തൃ​ക​ക​ളും ഡി​സൈ​ന്‍ മ്യൂ​സി​യ​ത്തി​ലു​ണ്ട്.

മി​ഡി​ലീ​സ്​​റ്റി​ലും അ​റ​ബ് ലോ​ക​ത്തു​മാ​യി ആ​ദ്യ​മെ​ത്തു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ള്‍ ടൂ​ര്‍​ണ​മെന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക പോ​സ്​​റ്റ​ര്‍ ജൂ​ണ്‍ 15ന് ​ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

ഖ​ത്ത​റി​ലും അ​റ​ബ് ലോ​ക​ത്തും ഫു​ട്ബാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​റ​ബി​ക​ളു​ടെ പാ​ര​മ്ബ​ര്യ ത​ല​പ്പാ​വ് വ​ലി​ച്ചെ​റി​യു​ന്ന​താ​ണ് പോ​സ്​​റ്റ​റി​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഓ​രോ പോ​സ്​​റ്റ​റും ആ​ഘോ​ഷ​ത്തെ​യും ഖ​ത്ത​റി​ലെ ഫു​ട്ബാ​ള്‍ ആ​വേ​ശ​ത്തെ​യും ആ​രാ​ധ​ന​യെ​യു​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. പ്ര​ധാ​ന പോ​സ്​​റ്റ​റി​ലു​ള്ള​ത് പ​ര​മ്ബ​രാ​ഗ​ത ത​ല​പ്പാ​വാ​യ ഇ​ഗ​ല്‍, ഗു​ത്റ എ​ന്നി​വ​യാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular