Thursday, May 2, 2024
HomeAsiaശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

കൊളംബോ: കലാപകലുഷിതമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റ് ഗോതബയ രാജപക്‌സെയും രാജിവയ്‌ക്കും.

രാജി വയ്ക്കാന്‍ ഗോതബയ സമ്മതിച്ചതായി സ്പീക്കര്‍ അറിയിച്ചു. ബുധനാഴ്‌ചയായിരിക്കും രാജി. പ്രതിഷേധക്കാര്‍ രാത്രി വൈകി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ജനരോഷം അണയ്ക്കാന്‍ ഗോതബയ രാജി പ്രഖ്യാപിച്ചത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച്‌ ഒരു സര്‍വകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അതിനായി താന്‍ രാജിവെക്കുന്നു എന്നുമാണ് റെനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്.രാത്രി വൈകിയും പ്രക്ഷോഭം തുടര്‍ന്ന ജനങ്ങള്‍ റെനില്‍ വിക്രമസിംഗെയുടെ ഫിഫ്‌ത്ത് ലെയിന്‍ എന്ന വസതിക്കാണ് തീയിട്ടത്.

കൊളംബോയില്‍ റെനിലിന്റെ പിതാവ് പണികഴിപ്പിച്ച കുടുംബവീടാണിത്. .പ്രസിഡന്റിന്റെ വസതിയിലേക്ക് പതിനായിരക്കണക്കിന് പ്രക്ഷോഭകരാണ് ഇന്ന് രാവിലെ ഇരച്ചുകയറിയത്. ഒരു ലക്ഷത്തോളം പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങിയത്. രാത്രി വൈകിയും പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകര്‍ കൈയടക്കിവച്ചിരിക്കുകയാണ്. ഗോതബയയുടെ കൊളംബോയിലെ ഓഫീസും പ്രതിഷേധക്കാര്‍ കയ്യേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular