Thursday, May 2, 2024
HomeKeralaനല്ലൂര്‍നാട് ആശുപത്രിയില്‍ അര്‍ബുദ രോഗികള്‍ക്ക് കിടത്തിച്ചികിത്സ ഒരുങ്ങുന്നു

നല്ലൂര്‍നാട് ആശുപത്രിയില്‍ അര്‍ബുദ രോഗികള്‍ക്ക് കിടത്തിച്ചികിത്സ ഒരുങ്ങുന്നു

മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ലെ പ്ര​ധാ​ന അ​ര്‍​ബു​ദ ചി​കി​ത്സ കേ​ന്ദ്ര​മാ​യ ന​ല്ലൂ​ര്‍​നാ​ട് ട്രൈ​ബ​ല്‍ സ്​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ കി​ട​ത്തിച്ചി​കി​ത്സ സൗ​ക​ര്യം ഒ​രു​ങ്ങു​ന്നു.

10 അ​ര്‍​ബു​ദ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് മൂ​ന്ന് മാ​സ​ത്തി​ന​കം ഏ​ര്‍​പ്പെ​ടു​ത്തു​ക. ഇ​തി​നാ​വ​ശ്യ​മാ​യ സി.​ടി സി​മു​ലേ​റ്റ​ര്‍ യ​ന്ത്രം വാ​ങ്ങാ​ന്‍ വ​യ​നാ​ട് പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു ക​ഴി​ഞ്ഞു.

രോ​ഗി​ക​ളു​ടെ ശ​രീ​ര​ത്തി​ലെ പോ​ഷ​കാ​ഹാ​ര​ത്തി​ന്റെ അ​ള​വ് ഉ​റ​പ്പാ​ക്കാ​നു​ള്ള ന്യു​ട്രോ​പി​നി​യ സൗ​ക​ര്യം കൂ​ടി ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍. കോ​വി​ഡ് കാ​ല​ത്ത് കീ​മോ​തെ​റ​പ്പി ചെ​യ്യാ​ന്‍ യാ​ത്രാ​സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ഇ​ത് വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ 25 ആ​ശു​പ​ത്രി​ക​ളി​ല്‍ കീ​മോ​തെ​റ​പ്പി​ക്കു​ള്ള കൂ​ടു​ത​ല്‍ സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ല്‍ ന​ല്ലൂ​ര്‍​നാ​ട് ആ​ശു​പ​ത്രി​യെ​യാ​ണ് ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

2021ല്‍ 13126 ​പേ​രാ​ണ് ഒ.​പി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. 4746 കീ​മോ ചെ​യ്തു. 201 റേ​ഡി​യേ​ഷ​നും 360 കൊ​ബാ​ള്‍​ട്ട് ചി​കി​ത്സ​യും ന​ല്‍​കി. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 615 പേ​ര്‍​ക്കാ​ണ് ചി​കി​ത്സ ന​ല്‍​കി​യ​ത്. കീ​മോ സൗ​ക​ര്യം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം ഇ​വി​ടേ​ക്ക് എ​ത്താ​നു​ള്ള യാ​ത്രാ​സൗ​ക​ര്യം കൂ​ടി ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ ആ​വ​ശ്യം.

നി​ല​വി​ല്‍ ഒ​രു ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​മാ​ണ് രോ​ഗി​ക​ളെ എ​ത്തി​ക്കാ​ന്‍ ഒ​രു​ക്കി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular