Monday, May 6, 2024
HomeKeralaലോ ഫ്‌ലോര്‍ ബസുകളില്‍ സെമി സ്ലീപ്പര്‍ മാതൃകയില്‍ പുറകോട്ട് ചരിക്കാനാകുന്ന സീറ്റുകള്‍; 3,14,684 രൂപ ചിലവ്

ലോ ഫ്‌ലോര്‍ ബസുകളില്‍ സെമി സ്ലീപ്പര്‍ മാതൃകയില്‍ പുറകോട്ട് ചരിക്കാനാകുന്ന സീറ്റുകള്‍; 3,14,684 രൂപ ചിലവ്

തിരുവനന്തപുരം; കെഎസ്‌ആര്‍ടിസി സിറ്റി സര്‍വ്വീസിന് ജന്റം സ്‌കീമില്‍ വാങ്ങിയ വോള്‍വോ ലോ ഫ്‌ലോര്‍ എ.സി ബസുകളില്‍ ദീര്‍ഘയാത്ര കൂടുതല്‍ സുഖപ്രദമാക്കുന്നതിന് വേണ്ടി സെമി സ്ലീപ്പര്‍ മാതൃകയിലുള്ള റിക്ലൈനിം?ഗ് ( പുറകോട്ട് ചരിക്കാനാകുന്ന സീറ്റുകള്‍) സീറ്റുകളിലേക്ക് മാറ്റുന്നു.

.ഈ സീറ്റുകള്‍ ഉപയോ?ഗിച്ച്‌ ഒരുമാസം തിരുവനന്തപുരം കോഴിക്കോട് റൂട്ടില്‍ പരീക്ഷണ സര്‍വ്വീസ് നടത്തും.

യാത്രക്കാരുടേയും , ജീവനക്കാരുടേയും അഭിപ്രായം ലഭ്യമായ ശേഷം അനുയോജ്യമാണെങ്കില്‍ 180 വോള്‍വോ ലോഫ്‌ലോര്‍ എ.സി , ബസുകളിലും ഇത്തരം സീറ്റ് ഘടിപ്പിച്ച്‌ ദീര്‍ഘ ദൂര സര്‍വ്വീസ് നടത്താനാണ് പദ്ധതി.ഒരു ബസിന് സീറ്റിന് മാറ്റുന്നതിന് വേണ്ടി ശരാശരി 3,14,684 രൂപയാണ് ചിലവ്.

കെഎസ്‌ആര്‍ടിസിക്ക് 2009 – 13 കാലഘട്ടത്തില്‍ 80 ഉം, 2015 – 16 കാലഘട്ടത്തില്‍ 110 ഉം വോള്‍വോ ലോ ഫ്‌ലോര്‍ എ.സി ബസുകളുമാണ് ലഭിച്ചത്. ഈ ബസുകള്‍ക്ക് ഒരു ലിറ്റര്‍ ഡീസലിന് ശരാശരി രണ്ടര കിലോ മീറ്റര്‍ മൈലേജാണ് ലഭിക്കുന്നത്. അത് സിറ്റി സര്‍വ്വീസ് ആകുമ്ബോള്‍ മൈലേജ് വീണ്ടും കുറയുകയും ചെയ്യും.

സിറ്റി സര്‍വ്വീസിന് വേണ്ടി മാത്രമായി രൂപകല്‍പ്പന ചെയ്ത ബസുകള്‍ ആദ്യമായി കൊച്ചി സിറ്റിയിലാണ് ഉപയോ?ഗിച്ചത്. എന്നാല്‍ അത് വിജകരമല്ലാതായതിനെ തുടര്‍ന്ന് ദീര്‍ഘ ദൂര സര്‍വ്വീസിന് വേണ്ടി, ചില്‍ സര്‍വ്വീസ് ആയും ഉപയോ?ഗിച്ചു. എന്നാല്‍ സീറ്റുകള്‍ ദീര്‍ഘദൂര യാത്രക്ക്‌അ നുയോജ്യമല്ലാതിരുന്നതിനാല്‍ ഇതിലെ യാത്രക്കാര്‍ നിരന്തരം പരാതി അറിയിക്കുകയായിരുന്നു. സാധാ?രണ ബസുകളിലെ സീറ്റുകള്‍ ഇതില്‍ ഘടിപ്പിക്കാന്‍ കഴിയാത്തത് കൊണ്ട് പ്രത്യേക തരത്തിലുള്ള സീറ്റുകള്‍ ഘടിപ്പിക്കാന്‍ ടെന്റര്‍ വിളിക്കുകയും, രണ്ട് ബസുകളില്‍ പൂര്‍ണ്ണമായി പുതിയ സീറ്റുകള്‍ ഘടിപ്പിക്കുകയും ചെയ്തു. അങ്ങനെ രണ്ട് ബസുകളില്‍ ഘടിപ്പിച്ചതിന്റെ ‘പരീക്ഷണമാണ് നിലവില്‍ നടക്കുന്നത്.

ഇപ്പോള്‍ ബൈപ്പാസ് റൈഡറായും അല്ലാതെയും ഈ ബസുകള്‍ കേരളത്തിലുളടീനളം സര്‍വ്വീസ് നടത്തി വരുന്നുണ്ട്. അടുത്തയിടെ നടത്തിയ ഫെയര്‍ റിവിഷനില്‍ എ.സി ലോ ഫ്‌ലോര്‍ ബസ്സുകളുടെ നിരക്ക് കുറക്കുകയും ചെയ്തതിനാല്‍ മള്‍ട്ടി ആക്‌സില്‍/ ഡിലക്‌സ് AC ബസ്സുകളെക്കാള്‍ നിരക്ക് കുറവും നോണ്‍ ACഡീലക്‌സ് ബസ്സുകളെക്കാള്‍ നിരക്ക് കൂടുതലുമായി ആണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം കോഴിക്കോട് റൂട്ടില്‍ എറണാകുളം വഴി 791 രൂപയും കോട്ടയം വഴി 769 രൂപയും ആണ് ചാര്‍ജ് ഈടാക്കുന്നത്.

ഈ ബസുകളുടെ മികച്ച എ!ഞ്ചിനും, അറ്റകുറ്റ പണികള്‍ വരാനുള്ള സാധ്യത കുറവാണ്. െ്രെഡവി?ഗ് സുരക്ഷിതത്വവും, മികച്ച യാത്രയും ലഭിക്കുന്നത് കൊണ്ട് യാത്രക്കാരുടെ ജനപ്രിയ എ.സി. ബസായതിനാല്‍ സീറ്റ് കൂടി മികച്ചതാകുമ്ബോള്‍ ഈ ബസുകളില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാകുമെന്നാണ് കെഎസ്‌ആര്‍ടിസി പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular