Tuesday, May 7, 2024
HomeKeralaകുത്തിയൊഴുകി ഭാരതപ്പുഴ; ജലനിരപ്പ് മൂന്നര മീറ്ററായി

കുത്തിയൊഴുകി ഭാരതപ്പുഴ; ജലനിരപ്പ് മൂന്നര മീറ്ററായി

പൊന്നാനി: വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഭാരതപ്പുഴയിലെ നീരൊഴുക്ക് വര്‍ധിച്ചു.

മൂന്ന് ദിവസം കൊണ്ട് ജലനിരപ്പ് മൂന്നര മീറ്ററായി. ഇനിയുമുയര്‍ന്നാല്‍ കരകവിയുമെന്ന ഭീതിയിലാണ് പുഴയോര വാസികള്‍. പ്രളയ സമയത്ത് 4.8 മീറ്ററായിരുന്നു ഭാരതപ്പുഴയിലെ ജലനിരപ്പ്.

ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ നീരൊഴുക്കും ഗണ്യമായി വര്‍ധിച്ചു. ഭാരതപ്പുഴയില്‍ കര്‍മ റോഡരികില്‍ ഇരുകരയും മുട്ടിയാണ് ഒഴുകുന്നത്. പുഴയോരത്തെ പുല്‍ക്കാടുകളെല്ലാം വെള്ളത്തിനടിയിലായി. ജലവിതാനം ഉയര്‍ന്നാല്‍ ഭാരതപ്പുഴയിലേക്ക് മഴവെള്ളം ഒഴുക്കി വിടാന്‍ സ്ഥാപിച്ച പൈപ്പുകളിലൂടെ വെള്ളം തിരിച്ചൊഴുകും.

ഇത് ജനവാസ മേഖലയിലേക്കാണ് എത്തുക. നിരപ്പ് ഇനിയും ഉയര്‍ന്നാല്‍ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. എന്നാല്‍, നിലവില്‍ ആശങ്കക്കുള്ള സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular