Monday, May 6, 2024
HomeIndiaരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പാര്‍ലമെന്‍റ് മന്ദിരത്തിലും സംസ്ഥാന നിയമസഭ മന്ദിരങ്ങളിലും പുരോഗമിക്കുന്നു.

4809 എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമാണ് വോട്ടവകാശം. ദ്രൗപദി മുര്‍മുവാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും.

രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റ് മന്ദിരത്തിലെ 63ാം മുറിയില്‍ വോട്ട് രേഖപ്പെടുത്തി. പിണറായി വിജയന്‍, എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാരും നിയമസഭയിലെ വോട്ടിങ് റൂമിലെത്തി വോട്ട് രേഖപ്പെടുത്തി. എം.പിമാര്‍ക്ക് പച്ചനിറത്തിലും എം.എല്‍.എമാര്‍ക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റുകളാണ് ലഭിക്കുക. വയലറ്റ് മഷിയുള്ള പ്രത്യേകം രൂപകല്‍പന ചെയ്ത പേനയാണ് വോട്ട് ചെയ്യാന്‍ ഉപയോഗിക്കുക.

വോട്ടെണ്ണല്‍ 21നും രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ജൂലൈ 25നും നടക്കും. ഒഡിഷയിലെ ബിജു ജനതാദള്‍, ആന്ധ്രപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡി.പി, ബി.എസ്.പി, ശിവസേന, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ശിരോമണി അകാലിദള്‍ തുടങ്ങി എന്‍.ഡി.എ ഘടകകക്ഷികളല്ലാത്ത പാര്‍ട്ടികളുടെ വോട്ടുകൂടി ഉറപ്പിച്ച ദ്രൗപദി മുര്‍മു 60 ശതമാനത്തിലേറെ വോട്ടുറപ്പിച്ചു കഴിഞ്ഞു.

അതേസമയം, പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ മനഃസാക്ഷി നോക്കി തനിക്ക് വോട്ടു ചെയ്യാന്‍ എല്ലാ എം.പിമാരോടും എം.എല്‍.എമാരോടും ഞായറാഴ്ച അഭ്യര്‍ഥിച്ചിരുന്നു.

ന്യൂഡല്‍ഹി: തിങ്കളാഴ്ച നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും ഒരുങ്ങി. എം.എല്‍.എമാരുടെ വോട്ടുമൂല്യം ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലാണ്. ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനമായ സിക്കിമിലാണ് കുറവ് വോട്ടുമൂല്യം.

യു.പിയില്‍ 403 നിയമസഭാംഗങ്ങള്‍ക്ക് ഒരാള്‍ക്ക് 208 ആണ് വോട്ടുമൂല്യം. 176 വീതം വോട്ടുമൂല്യമുള്ള തമിഴ്നാടും ഝാര്‍ഖണ്ഡും തൊട്ടുപിറകിലുണ്ട്. മഹാരാഷ്ട്ര (175), ബിഹാര്‍ (173), ആന്ധ്രപ്രദേശ് (159) എന്നിവയാണ് കൂടുതല്‍ വോട്ടുമൂല്യമുള്ള മറ്റ് സംസ്ഥാനങ്ങള്‍. സിക്കിമില്‍ ഒരു അംഗത്തിന്റെ വോട്ടുമൂല്യം ഏഴ് ആണ്. അരുണാചല്‍ പ്രദേശ് (എട്ട്), മിസോറാം (എട്ട്), നാഗാലാന്‍ഡ് (ഒമ്ബത്) എന്നിങ്ങനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് തൊട്ടടുത്തുള്ളത്.

1971 സെന്‍സസ് പ്രകാരമുള്ള ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഓരോ സംസ്ഥാനത്തിന്റെയും വോട്ടുമൂല്യം നിര്‍ണയിക്കുന്നത്. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് 700 എന്ന ഉയര്‍ന്ന മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. പാര്‍ലമെന്റിലെ ഇരുസഭകളിലേയും സംസ്ഥാന നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ അടങ്ങുന്നതാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്ടറല്‍ കോളജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular