Saturday, May 4, 2024
HomeIndia'കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചു'; കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍

‘കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചു’; കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍

ഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചു. ഏറ്റവുമധികം ആളുകള്‍ പൗരത്വം ഉപേക്ഷിച്ച്‌ പോയിരിക്കുന്നത് അമേരിക്കയിലേക്കാണ്.

ഘാന പോലെ ചെറു രാജ്യങ്ങളിലേക്ക് പോലും ആളുകള്‍ കുടിയേറുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

3,92,643 പേര്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചിരിക്കുന്നത്. 2019ല്‍ 1,44,017 പേര്‍ പൗരത്വം വേണ്ടെന്ന് വെച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ പൗരത്വം വേണ്ടെന്ന് വച്ചത് 2021ലാണ്. 1,63,370 പേരാണ് കഴിഞ്ഞ വര്‍ഷം പൗരത്വം ഉപേക്ഷിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular