Saturday, May 4, 2024
HomeKeralaഅഞ്ചര വയസ്സുകാരിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ കേസ് ; പ്രതിയ്ക്ക് കഠിനതടവും പിഴയും

അഞ്ചര വയസ്സുകാരിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ കേസ് ; പ്രതിയ്ക്ക് കഠിനതടവും പിഴയും

പാലക്കാട് അഞ്ചര വയസ്സുള്ള പെണ്‍കുട്ടിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയ്ക്ക് തടവും പിഴയും ശിക്ഷ.
കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്ബി പോക്സോ കോടതി വിവിധ വകുപ്പുകളിലായി 46 വര്‍ഷം തടവും രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 23 വര്‍ഷം കഠിന തടവ് മതിയെന്ന് കോടതി വ്യക്തമാക്കി. 2019 ലാണ് കേസിനാസ്പദമായ സംഭവം.

വീട്ടിലേക്ക് അതിക്രമിച്ചു കയറി പെണ്‍ക്കുട്ടിയെ എടുത്തുകൊണ്ടു പോയി വീടിനടുത്തുള്ള പറമ്ബില്‍ വെച്ച്‌ ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് പരാതി. പട്ടാമ്ബി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും വിധിയായി. പിഴത്തുക നല്‍കിയില്ലെങ്കില്‍ 2.5 വര്‍ഷം അധിക ശിക്ഷ അധികം അനുഭവിക്കണം.

ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് കുട്ടിക്ക് ധനഹായം നല്‍കാനും ഉത്തരവായി. കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകള്‍ ഹാജരാക്കി.

എസ് ഐ സത്യന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സരിഷ്. പി ആര്‍, കെ സി വിനു എന്നിവരാണ് കേസന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രൊസീക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി. പട്ടാമ്ബി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേശ്വരി പ്രോസീക്യൂഷനെ സഹായിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular