Saturday, May 4, 2024
HomeKeralaആരാധാനാ സ്വാതന്ത്ര്യം ഹനിക്കുന്ന പി എസ് സി പരിക്ഷാ സമയക്രമം പുനപരിശോധിക്കണം: എസ് എസ് എഫ്

ആരാധാനാ സ്വാതന്ത്ര്യം ഹനിക്കുന്ന പി എസ് സി പരിക്ഷാ സമയക്രമം പുനപരിശോധിക്കണം: എസ് എസ് എഫ്

കോഴിക്കോട് | ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തില്‍ പരീക്ഷകള്‍ക്ക് സമയം നിശ്ചയിക്കുന്നത് ഉത്തരവാദപ്പെട്ടവര്‍ അവസാനിപ്പിക്കണമെന്ന് എസ് എസ് എഫ്.

പി എസ് സി ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് ഹിസ്റ്ററി പരീക്ഷ ജൂലെെ 22ന് വെള്ളിയാഴ്ച ജുമുഅയുടെ സമയത്ത് നിശ്ചയിച്ച സാഹചര്യത്തില്‍ ഈ പരീക്ഷയുടെ സമയക്രമം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എസ് എസ് എഫ് സംസ്ഥന ജനറല്‍ സെക്രട്ടറി സി എന്‍ ജഅ്ഫര്‍ പി എസ് സി ചെയര്‍മാന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരം മുസ് ലിംകളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായതു കൊണ്ട് ജുമുഅക്ക് തടസ്സം വരാത്ത വിധമായിരുന്നു പരീക്ഷകളുടെ ക്രമീകരണം. സമീപകാലത്ത് ആ പതിവ് തെറ്റുകയാണ്. ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തില്‍ പരീക്ഷകള്‍ക്ക് സമയം നിശ്ചയിക്കുന്നത് ഉത്തരവാദപ്പെട്ടവര്‍ അവസാനിപ്പിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി സേ – ഇംപ്രൂവ്മെന്റ് പരീക്ഷാ ടൈം ടേബിളില്‍ 29 ന് വെള്ളിയാഴ്ച പരീക്ഷ കടന്നുവരുന്നുണ്ട്. കഴിഞ്ഞ ജൂണിലും ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയും വെള്ളിയാഴ്ച ദിവസം നടത്തിയിരുന്നു. ഇപ്പോള്‍ പി എസ് സി നിശ്ചയിച്ചിട്ടുള്ള ഹയര്‍സെക്കന്‍ഡറി ചരിത്രാധ്യാപക പരീക്ഷയും ഇരുപത്തിരണ്ടാം തിയ്യതി വെള്ളിയാഴ്ചയാണ്. സമയക്രമമാണെങ്കില്‍ 11.15 മുതല്‍ 1.45 വരെയാണ്. സാധാരണ രാവിലെ പത്ത് മുതലോ, ഉച്ചക്ക് ശേഷമോ നടന്നിരുന്ന പരീക്ഷയില്‍ അസാധാരണമായ സമയമാറ്റം സംഭവിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ജുമുഅ നഷ്ടപ്പെടുത്തും വിധമുളള പരീക്ഷ ക്രമീകരണം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് എസ് എസ് എഫ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular