Sunday, May 5, 2024
HomeIndiaരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ദ്രൗപതി മുര്‍മു മുന്നില്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ദ്രൗപതി മുര്‍മു മുന്നില്‍

ന്യൂഡല്‍ഹി | രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു വ്യക്തമായ ലീഡോടെ മുന്നിട്ട് നില്‍ക്കുന്നു.

പാര്‍ലിമെന്റിലെ ഇരു സഭകളിലേയും എം പിമാരുടെ വോട്ട് എണ്ണക്കഴിഞ്ഞപ്പോള്‍ മുര്‍മുവിന് 540 വോട്ട് ലഭിച്ചു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹക്ക് 208 വോട്ടാണ് ലഭിച്ചത്. 15 എം പിമാരുടെ വോട്ടുകള്‍ അസാധുവായി. 3.78 ലക്ഷം വോട്ട്മൂല്ല്യമാണ് ദ്രൗപതിക്കുള്ളത്. 1.45 ലക്ഷം വോട്ട്മൂല്ല്യമാണ് യശ്വന്ത് സിന്‍ഹക്കുള്ളത്.

വോട്ടെണ്ണലിന്റെ രണ്ടാം റൗണ്ടില്‍ വിവിധ സംസ്ഥാനങ്ങളിലെ എം എല്‍ എമാരുടെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. വൈകിട്ട് അഞ്ച് മണിയോടെ അന്തിമ ഫലം വരുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സൂചന പ്രകാരം ദ്രൗപതി മുര്‍മു വിജയിക്കുമെന്ന് ഉറപ്പാണ്. വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ച്‌ അഭിനന്ദനം അറിയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ബി ജെ പിയടക്കമുള്ള എന്‍ ഡി എ കക്ഷികളുടെ വിജയാഹ്ലാദം നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular