Saturday, May 4, 2024
HomeKeralaഫയല്‍ അദാലത്തിലൂടെ ലഭിച്ചത് 78 പേര്‍ക്ക് നിയമനം

ഫയല്‍ അദാലത്തിലൂടെ ലഭിച്ചത് 78 പേര്‍ക്ക് നിയമനം

തിരുവനന്തപുരം: ഡി.ഡി ഓഫീസിലെ ഫയല്‍ അദാലത്തിലൂടെ ലഭിച്ചത് 78 പേര്‍ക്ക് നിയമനം. യു.പി.എസ്.ടി റാങ്ക് ലിസ്റ്റിലെ കാലാവധിയിലെ നിയമപ്രശ്നവുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കിയതിലൂടെയാണ് 78 പേര്‍ക്ക് നിയമനം ലഭിച്ചത്.

തിരുവനന്തപുരം ഡിഡി ഓഫീസിലെ ഫയല്‍ അദാലത്തില്‍ തീര്‍പ്പായതിന്റെ ഉത്തരവുകള്‍ മന്ത്രി വി ശിവന്‍കുട്ടി വിതരണം ചെയ്തു. സ്പോര്‍ട്സ് ക്വാട്ടയിലൂടെ നിയമനം ലഭ്യമായ രണ്ടുപേര്‍ക്ക് സര്‍വീസിലേക്ക് പ്രവേശനത്തിന് ഉത്തരവ് നല്‍കി.

സര്‍വീസില്‍ നിന്ന് വിരമിച്ച്‌ നാളുകള്‍ ആയിട്ടും ബാധ്യതാരഹിത പത്രം ലഭ്യമാകാതിരുന്ന നാല് ഫയലുകള്‍ തീര്‍പ്പാക്കി. നിയമ പ്രശ്നങ്ങളില്‍ കുടുങ്ങിക്കിടന്ന ആറ് പ്രൈമറി അധ്യാപകരുടെ സീനിയോറിറ്റി അപാകത പരിഹരിച്ച്‌ നല്‍കി. എയിഡഡ് നിയമനവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം നല്‍കാന്‍ കഴിയാതിരുന്ന നാല് ഫയലുകള്‍ തീര്‍പ്പാക്കി. ഇങ്ങിനെ നിരവധി ഫയലുകളാണ് തീര്‍പ്പാക്കിയത്. എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസുകളിലെ ഫയല്‍ അദാലത്തുകള്‍ വരും ദിവസങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular