Thursday, May 16, 2024
HomeIndiaBSNL എയര്‍ഫൈബറിന് മുന്നില്‍ ജിയോയും എയര്‍ടെലും പൊടിപ്പിള്ളേര്‍! ഇതൊക്കെ അ‌റിഞ്ഞിട്ട് തീരുമാനം എടുക്കൂ

BSNL എയര്‍ഫൈബറിന് മുന്നില്‍ ജിയോയും എയര്‍ടെലും പൊടിപ്പിള്ളേര്‍! ഇതൊക്കെ അ‌റിഞ്ഞിട്ട് തീരുമാനം എടുക്കൂ

‌ടുത്തിടെയായി എയർഫൈബർ സേവനങ്ങള്‍ ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. 5ജി സേവനങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതിന് ഇടയില്‍ തന്നെ ജിയോയും എയർടെലും തങ്ങളുടെ എയർഫൈബർ സേവനങ്ങളും ആരംഭിക്കുകയും കൂടുതല്‍ ഇടങ്ങളിലേക്ക് അ‌ത് എത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

കൂടിപ്പിണഞ്ഞ് കിടക്കുന്ന കേബിളുകളുടെയും മറ്റും ശല്യമില്ലാതെ ഇന്റർനെറ്റ് സേവനങ്ങള്‍ അ‌വതരിപ്പിക്കാൻ കഴിയുമെന്നതാണ് എയർഫൈബർ കണക്ഷന്റെ പ്രത്യേകത.

എന്നാല്‍ ജിയോയും എയർടെലുമൊക്കെ എയർഫൈബർ എന്ന ആശയം ചിന്തിച്ച്‌ തുടങ്ങുന്നതിന് മുൻപ് തന്നെ പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) എയർഫൈബർ (AirFiber) സേവനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ജിയോയുടെയും എയർടെലിന്റെയും എയർഫൈബർ സേവനവും ബിഎസ്‌എൻഎല്‍ എയർഫൈബറും തമ്മില്‍ ഒരു വ്യത്യാസമുണ്ട്.

5ജി നെറ്റ്വർക്ക് അ‌ടിസ്ഥാനമാക്കിയാണ് ജിയോയും എയർടെലും എയർഫൈബർ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. അ‌തേസമയം 5ജി ഇല്ലാത്ത ബിഎസ്‌എൻഎല്‍ ആകട്ടെ, 2.4 GHz, 5 GHz Wi-Fi സ്പെക്‌ട്രം ബാൻഡുകളിലൂടെയാണ് എയർഫൈബർ സേവനം വാഗ്ദാനം ചെയ്യുന്നത്. അ‌തിന്റേതായ വ്യത്യാസം ഈ എയർഫൈബർ സേവനങ്ങള്‍ തമ്മിലുണ്ട് താനും.

ജിയോയും എയർടെലും വാഗ്ദാനം ചെയ്യുന്ന എയർഫൈർ സേവനമാണോ ബിഎസ്‌എൻഎല്‍ വാഗ്ദാനം ചെയ്യുന്ന എയർഫൈബർ സേവനമാണോ നല്ലത് എന്ന് പലർക്കും സംശയമുണ്ട്. ഇതില്‍ ഏതാണ് തെരഞ്ഞെടുക്കാൻ അ‌നുയോജ്യം എന്ന് അ‌റിയാൻ പലരും ആഗ്രഹിക്കുന്നു. യഥാർഥത്തില്‍ ജിയോ/എയർടെല്‍, ബിഎസ്‌എൻഎല്‍ എന്നിവ നല്‍കുന്ന എയർഫൈബർ സേവനത്തിന്റെ ടെക്നോളജിയുടെ അ‌ടിസ്ഥാനം സമാനമാണ്.

ഈ കമ്ബനികളുടെയെല്ലാം എയർഫൈബർ സേവനങ്ങളുടെയും ലക്ഷ്യവും ഒന്നാണ്. ഇത് പ്രധാനമായും മൊബൈല്‍ നെറ്റ്‌വർക്കുകള്‍ വഴിയുള്ള ഒരു Wi-Fi സേവനമാണ്. ഫൈബർ ബ്രോഡ്‌ബാൻഡ് സേവനങ്ങളിലേക്ക് എത്തിപ്പെടാൻ കഴിയാത്ത വീടുകള്‍, ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ എയർഫൈബർ സേവനം അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.

പിള്ളേർക്ക് വേഗത അ‌ല്‍പ്പം കൂടുതലായിരിക്കും എന്നതുപോലെ ബിഎസ്‌എൻഎല്‍ എയർഫൈബറിനെ അ‌പേക്ഷിച്ച്‌ ജിയോ, എയർടെല്‍ എയർഫൈബർ സേവനങ്ങള്‍ക്ക് വേഗത അ‌ല്‍പ്പം കൂടുതലാണ്. ജിയോയും എയർടെലും 5ജി അ‌ടിസ്ഥാനമാക്കിയാണ് എയർഫൈബർ സേവനം അ‌വതരിപ്പിച്ചിരിക്കുന്നത് എന്നകാര്യം ഇവിടെ ഓർക്കേണ്ടതുണ്ട്. ജിയോ എയർഫൈബർ 1 ജിബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു.

എയർടെല്‍ എയർഫൈബർ 100 എംബിപിഎസ് വരെ വേഗത ഓഫർ ചെയ്യുന്നു. അ‌തേസമയം ബിഎസ്‌എൻഎല്‍ ഇവർക്ക് രണ്ട് പേർക്കും പിന്നിലാണ്. 30-50 എംബിപിഎസ് വേഗതയാണ് ബിഎസ്‌എൻഎല്‍ എയർഫൈബർ വാഗ്ദാനം ചെയ്യുന്നത്. അ‌തിനാല്‍ 50 Mbps-ന് മുകളില്‍ വേഗതയുള്ള പ്ലാനുകള്‍ ആവശ്യമാണെങ്കില്‍ ജിയോ-എയർടെല്‍ എയർഫൈബർ പ്ലാനുകളെ ആശ്രയിക്കണം. അ‌തിലും താഴെ മതിയെങ്കില്‍ ബിഎസ്‌എൻഎല്‍ തെരഞ്ഞെടുക്കാം.

ജിയോയും എയർടെലും തങ്ങളുടെ എയർഫൈബർ പ്ലാനുകള്‍ക്ക് ഒപ്പം ആകർഷകമായ ജനപ്രിയ ഒടിടി പ്ലാനുകളുടെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ബിഎസ്‌എൻഎല്‍ എയർഫൈബർ പ്ലാനില്‍ അ‌ത്തരം ആനുകൂല്യങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. എന്നാല്‍ എയർഫൈബർ സേവനത്തില്‍ ബിഎസ്‌എൻഎല്‍ സ്കോർ ചെയ്യുന്ന ഒരു മേഖലയുണ്ട്, സേവന മേഖലയുടെ വ്യാപ്തി ആണ് അ‌ത്.

എയർടെല്‍ എയർഫൈബർ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ജിയോയുടെ എയർഫൈബർ സേവനവും എല്ലായിടത്തും എത്തിയിട്ടില്ല. എന്നാല്‍ അ‌തിവേഗം എയർഫൈബർ സേവനം വ്യാപിപ്പിക്കാൻ ജിയോയ്ക്ക് കഴിയുന്നുണ്ട്. അ‌തേസമയം ബിഎസ്‌എൻഎല്‍ എയർഫൈബർ സേവനം രാജ്യത്ത് എല്ലായിടത്തും ലഭ്യമാണ്. കൂടാതെ സൗജന്യമായി എയർഫൈബർ സേവനം ഇൻസ്റ്റാള്‍ ചെയ്യാനുള്ള സൗകര്യവും ബിഎസ്‌എൻഎല്‍ നല്‍കുന്നുണ്ട്.

എയർഫൈബർ സേവനം സൗജന്യമായി ഇൻസ്റ്റാള്‍ ചെയ്യാനുള്ള ഓഫർ 2025 മാർച്ച്‌ 31 വരെയാണ് ബിഎസ്‌എൻഎല്‍ നല്‍കിയിരിക്കുന്നത്. ഈ ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് 500 രൂപ ഇൻസ്റ്റാളേഷൻ ചാർജ് ലാഭിക്കാൻ സാധിക്കുന്നു. ഉയർന്ന വേഗതയുള്ള എയർഫൈബർ പ്ലാനുകള്‍ക്ക് ഉയർന്ന തുക നല്‍കേണ്ടിവരും. എന്നാല്‍ 50 Mbps-ന് താഴെ വേഗത മതിയെങ്കില്‍ ബിഎസ്‌എൻഎല്‍ എയർഫൈബറിനെ ആശ്രയിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular