Tuesday, May 7, 2024
HomeKeralaനമ്ബര്‍ പറയാതെ മാറ്റിവെച്ച ടിക്കറ്റിന് 75 ലക്ഷം; ചില്ലറ മാറാന്‍പോയ വഴി വന്ന ഭാഗ്യം; വിശ്വസിക്കാനാകാതെ...

നമ്ബര്‍ പറയാതെ മാറ്റിവെച്ച ടിക്കറ്റിന് 75 ലക്ഷം; ചില്ലറ മാറാന്‍പോയ വഴി വന്ന ഭാഗ്യം; വിശ്വസിക്കാനാകാതെ സന്ധ്യമോള്‍

തൊടുപുഴ: നമ്ബര്‍പോലും അറിയാത്ത ലോട്ടറി ടിക്കറ്റിന്‌ തനിക്ക്‌ ഒന്നാം സമ്മാനമടിച്ചതിന്റെ അമ്ബരപ്പിലാണ് സന്ധ്യമോള്‍.
പെങ്ങള്‍ക്ക് എടുത്തുവെച്ച ടിക്കറ്റിനാണ് ഇന്നത്തെ ലോട്ടറിയുടെ ഒന്നാം സമ്മാനമെന്ന് കാഞ്ഞിരമറ്റം വെട്ടികാട് ലക്കി സെന്റര്‍ ഉടമ സാജന്‍ തോമസ് വിളിച്ചറിയിച്ചതറിഞ്ഞ് ഓട്ടോറിക്ഷയും പിടിച്ച്‌ പായുമ്ബോഴും സന്ധ്യമോള്‍ക്ക് അത് വിശ്വാസം വന്നിരുന്നില്ല. കടയില്‍ കാത്തു നിന്നവര്‍ക്കിടയിലൂടെ തനിക്കടിച്ച ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് സാജന്‍ ഉയര്‍ത്തി കാണിക്കുമ്ബോഴും സത്യമാണെന്ന് വിശ്വസിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവര്‍.

ഒരു സെറ്റ് ടിക്കറ്റ് രാവിലെ എടുത്തുവെച്ചിട്ടുണ്ടെന്ന് പറയുകയും നമ്ബര്‍പോലും അറിയാത്ത ആ ടിക്കറ്റിന് തനിക്ക് ഒന്നാം സമ്മാനമടിക്കുകയും ചെയ്താല്‍ ആരും അമ്ബരന്നു പോകും. കൈവന്ന ഭാഗ്യം രണ്ടാമതൊരു ചിന്തയ്ക്കും ഇടകൊടുക്കാതെ അതിന്റെ യഥാര്‍ത്ഥ ഉടമയ്ക്കു തന്നെ കൈമാറിയ സാജന്‍ തോമസാണ് യഥാര്‍ത്ഥ താരം. ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ എസ് ഡി 211059 എന്ന നമ്ബരിനായിരുന്നു 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular