Tuesday, May 7, 2024
HomeKeralaസന്തോഷ് ട്രോഫി താരം ജെസിന്‍ ഇനി ഈസ്റ്റ് ബംഗാളില്‍

സന്തോഷ് ട്രോഫി താരം ജെസിന്‍ ഇനി ഈസ്റ്റ് ബംഗാളില്‍

ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ ടോപ് ഗോള്‍ സ്കോററായിരുന്ന കേരളത്തിന്‍റെ ജെസിന്‍ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി.

കേരള പ്രീമിയര്‍ ലീഗില്‍ കേരള യുണൈറ്റഡിന് വേണ്ടി കളിക്കുന്ന ജെസിന്‍ രണ്ട് വര്‍ഷത്തെ കരാറാണ് ഈസ്റ്റ് ബംഗാളുമായി ഒപ്പിട്ടത്. സന്തോഷ് ട്രോഫി കിരീടത്തിലേക്ക് കേരളത്തെ നയിച്ച പരിശീലകന്‍ ബിനോ ജോര്‍ജിനെ റിസര്‍വ് ടീം പരിശീലകനായി നിയമിച്ചതിന് പിന്നാലെയാണ് ഈസ്റ്റ് ബംഗാള്‍ ജെസിനെയും ടീമില്‍ ഉള്‍പ്പെടുത്തിയത്.

സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റില്‍ കര്‍ണാടകയ്ക്കെതിരായ സെമി ഫൈനലില്‍ ജെസിന്‍റെ പ്രകടനത്തിന് ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചു. മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ 22-കാരന്‍ അഞ്ച് ഗോളുകള്‍ നേടി. ഈ പ്രകടനത്തോടെയാണ് കേരളം ഫൈനല്‍ കളിച്ചത്. സന്തോഷ് ട്രോഫിയില്‍ 9 ഗോളുകളാണ് ജെസിന്‍ നേടിയത്.

ജെസിനെ കൂടാതെ സന്തോഷ് ട്രോഫിയില്‍ കേരളത്തെ നയിച്ച ജിജോ ജോസഫിനെയും ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം ജിജോ ജോസഫ് നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular