Sunday, May 5, 2024
HomeKeralaജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കേണ്ട അവസ്ഥ ഉണ്ടാക്കരുതെന്ന് ഗവര്‍ണ്ണറോട് സിപിഎം

ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കേണ്ട അവസ്ഥ ഉണ്ടാക്കരുതെന്ന് ഗവര്‍ണ്ണറോട് സിപിഎം

ഗവര്‍ണ്ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവര്‍ണര്‍ ഉണ്ടാക്കരുതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. ഗവര്‍ണര്‍ സര്‍വകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും ചാന്‍സിലര്‍ പദവിയില്‍ ഇനി ഗവര്‍ണര്‍ക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും   ജയരാജന്‍ ആരോപിച്ചു.

വിസി ക്രിമിനല്‍ ആണെന്ന് ഗവര്‍ണര്‍ പറയുന്നു. ഓടു പൊളിച്ചല്ല വൈസ് ചാന്‍സിലര്‍ യൂണിവേഴ്സിറ്റിയില്‍ വന്നത്. പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറെ ചോദ്യം ചെയ്ത് വിസി കോടതിയില്‍ പോകേണ്ടതില്ല. രണ്ടാം സ്ഥാനക്കാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയില്‍ വിസി നിലപാട് അറിയിച്ചാല്‍ മതിയെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി.

ഗവര്‍ണ്ണര്‍ക്കെതിരെ ശ്ക്തമായ രാഷ്ട്രീയ എതിര്‍പ്പാണ് സിപിഎം ഉയര്‍ത്തുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ ുരസ്യ പ്രതികരണം നടത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. കോടിയേരി ബാലകൃഷ്ണനടക്കം ഗവര്‍ണ്ണറെ വിമര്‍ശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular